ചെന്നിത്തലക്ക് സവര്‍ണ്ണാധിപത്യം;തിരുവനന്തപുരത്ത് തരൂര്‍ തോല്‍ക്കും; ദലിത്–പിന്നോക്ക വിഭാഗങ്ങൾ കോൺഗ്രസിനെ കൈവിടുന്നു.അടിത്തറ തകര്‍ന്നെന്ന് AICC പഠന റിപ്പോര്‍ട്ടും

തിരുവനന്തപുരം:സാബരിമല വിഷയത്തിൽ കോൺഗ്രസിനെ നടപടികൾ രാഷ്ട്രീയപരമായി ഏറെ നഷ്ടം കോൺഗ്രസിന് വരുത്തിവെച്ചതായി വിലയിരുത്തൽ. പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല  സവര്‍ണ്ണാധിപത്യത്തിനായി നീക്കം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ് .ഇത് ബിജെപിക്ക് ഒരുപാട് ഗുണം ചെയ്തിരുന്നതായി വിലയിരുത്തൽ ഉണ്ടായിരിക്കുന്നു .ദളിത് പിന്നോക്ക വിഭാഗം കോൺഗ്രസിനെ കൈവിടുന്നു.

അതേസമയം  കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ എ.ഐ.സി.സിക്ക് കടുത്ത നിരാശയും ഉണ്ടായിരിക്കയാണ് . എട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം അതി ദയനീയമെന്ന് പഠന റിപ്പോര്‍ട്ട് ഉണ്ട് . കാസര്‍കോടും തിരുവനന്തപുരവുമാണ് പരമദയനീയമെന്നും എ.ഐ.സി.സി ഏര്‍പ്പെടുത്തിയ പ്രത്യേക ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു. ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിന്റെ സ്ഥിതി പരമദയനീയം എന്നറിഞ്ഞ് എ.ഐ.സി.സി ഞെട്ടലിലാണ്. ഇപ്പോഴത്തെ പാര്‍ട്ടിയുടെ സ്ഥിതി അനുസരിച്ച് ശശി തരൂര്‍ മത്സരിച്ചാല്‍ കടന്നുകൂടാന്‍ പ്രയാസമാണെന്നാണ് ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത്. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരവും കാസര്‍കോടും അവര്‍ എ പ്ലസ് ലിസ്റ്റിലാണ് ബി.ജെ.പി പെടുത്തിയിരിക്കുന്നത്. അതായത് ബി.ജെ.പിക്ക് ജയിക്കാന്‍ ഏറെ സാധ്യതയുള്ള രണ്ട് പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളിലാണ് ഇവ.ശബരിമല വിവാദ വിഷയത്തിൽ ഹിന്ദു സവർണ്ണ പിന്തുണക്കായി പ്രതിപക്ഷ നേതാവും മറ്റും നടത്തിയ നീക്കം എന്നും ആരോപണം ഉയർന്നതോടെ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ടിരുന്ന ദളിത് പിന്നോക്ക വിഭാഗവും കൈ വിടുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെയും പ്രവര്‍ത്തനങ്ങള്‍ പരമദയനീയമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ രണ്ടുപേരുടെയും പേരെടുത്ത് തന്നെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുമുണ്ട്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ എല്ലാംതന്നെ മൃതാവസ്ഥയിലാണ്. പാര്‍ട്ടിയെ ചലിപ്പിക്കാനുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഈ രണ്ട് ഡി.സി.സി പ്രസിഡന്റുമാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെന്നിത്തല സവര്‍ണ്ണാധിപത്യം കളിക്കുന്നു എന്ന ആരോപണവും ഉയർന്നു .ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ഒരു വിഭാഗം കെ.എസ്.യു പ്രവര്‍ത്തകരാണ് രംഗത്തെത്തിയത് .വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേല്‍ സവര്‍ണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്നും യോഗം ആരോപിച്ചു.ശബരിമലക്ക് മേല്‍ പന്തളം രാജകൊട്ടാരത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത് എന്നിരിക്കെ ആചാരപരമായി ശബരിമലയില്‍ അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബംങ്ങളുടെ അവകാശത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയില്‍ ചോരവീഴ്ത്താന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കൂട്ടായ്മ ചോദിക്കുന്നു. ദേവസ്വം ബോഡ് ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുവരെ മേല്‍ശാന്തിമാരായി നിയമിക്കാന്‍ ഉള്ള തീരുമാനത്തെ ദലിത് – പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനുമായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഒരു സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിരുന്നു. എ.ഐ.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ മൂന്നായി തരംതിരിച്ചിരിച്ചിരുന്നു. ശരാശരി, ശരാശരിക്ക് മുകളില്‍, ദയനീയം എന്നീ വിഭാഗങ്ങളിലായിരുന്നു ഡി.സി.സികളെ വിലയിരുത്തിയത്.

Top