രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നെന്ന് ശാസ്ത്രലോകം; ഗുരുതര പ്രത്യാഘാതമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: പകലും രാത്രിയും തമ്മിലുള്ള വ്യത്യസം ഇല്ലാതാകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മാറ്റമാണിത്. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിനും നിലനില്‍പ്പിനും തന്നെ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥാ വിശേഷമാണിതെന്ന് വിലയിരുത്തുന്നു. സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷകരുടെ പഠനറിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

2012 മുതല്‍ 2016 വരെ ഭൂമിയില്‍ കൃത്രിമമായി പ്രകാശിപ്പിക്കപ്പെട്ട ഇടങ്ങള്‍ 2.2 ശതമാനം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങളെ അപഗ്രഥിച്ചതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സിലെ ഗവേഷകന്‍ ക്രിസ്റ്റഫര്‍ ഖൈബ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യയിലും പശ്ചിമേഷ്യയിലുമാണ് ഈ മാറ്റം കൂടുതലായി അനുഭവപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. എല്‍.ഇ.ഡി ലൈറ്റുകളുടെ വര്‍ദ്ധനവാണ് രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാവുന്നതിന് പ്രധാന കാരണമായി പഠനത്തില്‍ പറയുന്നു. തുച്ഛമായ വിലയില്‍ പ്രകാശം വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാകുന്നതിന് അനുസരിച്ച് ഈ പ്രതിഭാസം വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top