ബിരിയാണി കഴിക്കുന്നതിനായി മോഷണം;വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

ഹൈദരബാദ്: ബിരിയാണി കഴിക്കുന്നതിനായി മോഷണം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ദിവസവും ബിരിയാണി കഴിക്കുന്നതിനായിനായാണ് വിദ്യാര്‍ത്ഥികള്‍ മോഷണത്തിന് ഇറങ്ങിയത്.

ജൂബിലി ഹില്‍സ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പതിനാറും പതിനേഴും വയസ്സുള്ള രണ്ടു കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മല്ലേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് സ്ഥിരമായി ബിരിയാണി കഴിക്കുന്നത് ഇവരുടെ ശീലമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിരിയാണി കഴിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വഴിയാത്രികരായ ആളുകളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടിരക്ഷപെടുകയും ബൈക്കുകള്‍ മോഷ്ടിക്കുകയുമായിരുന്നു ഇവര്‍ പ്രധാനമായും ചെയ്തിരുന്നത്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പിടിയിലായത്. കുട്ടികളെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Top