മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍

കൊച്ചി:കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല. എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .
മഞ്ജുവാര്യരെയും ശ്രീകുമാര്‍മേനോനെയും ബിനീഷ് കോടിയേരിയേയും അന്വേഷണ സംഘത്തെയും അനാവശ്യമായി വലിച്ചിഴച്ചതിലൂടെ ദിലീപിനെ കാത്തിരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണെന്ന് ദിലീപിന് വേണ്ടി ഹര്‍ജി തയ്യാറാക്കിയ അഭിഭാഷന്‍ പറയുന്നു . ദിലീപിനെതിരെ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും എല്ലാം തന്റെ വക്കീല്‍ ബുദ്ധിയില്‍ വിരിഞ്ഞ ഭാവന മാത്രമാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു.

ദിലീപിന്റെ അഭിഭാഷകനായ രാംകുമാറില്‍ വിശ്വാസ്യത ഇല്ലാതായതോടെയാണ് ഹൈക്കോടതി അഭിഭാഷകനായ വി.കെ ജഫ്ഹറിനെ ദിലീപിന്റെ അനുജന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സൂരജും സമീപിച്ചത്. തുടര്‍ന്ന് ദിലീപിന് പരാതിയുണ്ടെന്ന രീതിയിലുള്ള ഹര്‍ജി ജഫ്ഹര്‍ തയ്യാറാക്കി. അത് ജാമ്യാപേക്ഷയായി കോടതിയില്‍ നല്‍കാനായിരുന്നില്ല അത് തയ്യാറാക്കിയത്. റിട്ട് പെറ്റീഷനായി തയ്യാറാക്കിയ ഹര്‍ജി തന്റെ നിയമോപദേശം ചെവിക്കൊള്ളാതെ , സമ്മതമില്ലാതെ അഡ്വ. രാമന്‍പിള്ള ജാമ്യഹര്‍ജിയുടെ രൂപത്തില്‍ കോടതിയില്‍ അവതരിപ്പിച്ചെന്നും അതിനുള്ള തിരിച്ചടി ദിലീപിനെ കാത്തിരിക്കുകയാണെന്നും ജഫ്ഹര്‍ വ്യക്തമാക്കി.ADV JAFHAR

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ജിയിലെ തിരിഞ്ഞ് കടിക്കുന്ന കാര്യങ്ങള്‍ തയ്യാറാക്കിയ തനിക്ക് മാത്രമേ അറിയൂ എന്ന ജഫ്ഹര്‍ പറയുന്നു. അനാവശ്യമായി മഞ്ജുവാര്യരെയും ശ്രീകുമാര്‍മേനോനെയും എ.ഡി.ജി.പി സന്ധ്യയെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചു. ഇവര്‍ മാനനഷ്ടക്കേസ് കൊടുത്താല്‍ ദിലീപിന്റെ കാര്യം പോക്കാണ്. മഞ്ജുവാര്യരേയും ബി.സന്ധ്യയെയും കുറ്റവാളികളായി ചിത്രീകരിച്ചു. തുടര്‍ന്ന് മൂന്നാംതവണ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിക്ക് ചിലസംശയങ്ങള്‍ തോന്നി. അതുകൊണ്ടാണ് ദിലീപിന് ജാമ്യംകിട്ടിയതെന്നും ഹൈക്കോടതി അഭിഭാഷകനായ ജഫ്ഹര്‍ പറഞ്ഞു.

ഹര്‍ജിയില്‍ ആരോപിച്ച ആരും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഹര്‍ജി തയ്യാറാക്കിയ തന്റെ ഭാവനയില്‍ വിരിഞ്ഞ അഭിഭാഷക തന്ത്രം മാത്രമാണെന്നും ജഫ്ഹര്‍ വ്യക്തമാക്കി. ദിലീപിന് എങ്ങനെയും ജാമ്യം ലഭിക്കാന്‍ വേണ്ടി ഹര്‍ജിയില്‍ അങ്ങനെ എഴുതി ചേര്‍ത്തതാണ്. എന്നാല്‍ തന്റെ തന്ത്രം ചൂഷണം ചെയ്ത് ജാമ്യഹര്‍ജിയില്‍ എഴുതി ചേര്‍ത്ത് ശേഷം കറിവേപ്പില പോലെ ദിലീപ് തന്നെ ഒഴിവാക്കിയെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. നന്ദി വാക്ക് പോലും ദിലീപ് പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. അഡ്വ. രാമന്‍പിള്ള വഴി ആദ്യം ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. കാരണം പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. തുടര്‍ന്ന് രാംകുമാറിനെ മാറ്റി അഡ്വ. രാമന്‍ പിള്ളയെ നിയോഗിച്ചു. രാമന്‍പിള്ളയില്‍ വലിയ വിശ്വാസം ഇല്ലാതിരുന്ന ദിലീപ് ജാമ്യാപേക്ഷ തയ്യാറാക്കാന്‍ ശ്രമം നടത്തി. അങ്ങനെയാണ് മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി വി.കെ ജഫ്ഹറിന്റെ അടുത്ത് ദിലീപിന്റെ അനുജനും സഹോദരിയുടെ ഭര്‍ത്താവും സൂരജും എത്തിയത്.

Top