ഇവിടെ ആരാധന ലിംഗത്തോട്; പൂജാരി അനുഗ്രഹിക്കുന്നതും ലിംഗ മാതൃകയില്‍

കേരളത്തില്‍ പീഡന സ്വാമിയുടെ ലിംഗം യുവതി മുറിച്ചുമാറ്റിയത് ഏറെ ചര്‍ച്ചയാകുമ്പോള്‍ ലിംഗത്തെ ആരാധിക്കുന്ന ഭൂട്ടാനികളെ പരിചയപ്പെടുത്തുകയാണ് ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍ റാണി

ഭൂട്ടാനിലെ വീടുകളുടെ ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങളുണ്ടെന്നും അവയെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ കാണുന്നതെന്നും ഷാരോണ്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നും പുനാഖ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ പോയാല്‍, ലിംഗത്തിന്റെ മാതൃകയിലുള്ള തടി തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുകയെന്നും ഷാരോണ്‍ പറയുന്നു.

ആദ്യമായി ഭുട്ടാനില്‍ എത്തിയപ്പോള്‍ ആകെ അദ്ഭുതമായിരുന്നു എല്ലാ വീടുകളുടെയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങള്‍. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ അതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്.

പേര് ‘ചിമ്മി ലഖാങ്’. അവിടെ പണ്ട് ഒരു സന്യാസി ഉണ്ടായിരുന്നു. പേര് ‘ഡ്രൂക്പ കിന്‍ലെ’, ‘ദി ഡിവൈന്‍ മാഡ് മാന്‍’ എന്നായിരുന്നു ആള്‍ അറിയപ്പെട്ടിരുന്നത്. തന്റെ ലിംഗം പ്രദര്‍ശിപ്പിച്ച് അന്ന് നിലവില്‍ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ.

ഇപ്പോഴും ആ ക്ഷേത്രത്തില്‍ പോയാല്‍ തടിയുടെ ഒരു കൂറ്റന്‍ ലിംഗം നമ്മുടെ തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.ലിംഗവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി ആചാരാനുഷ്ഠാനങ്ങളാണ് ഈ പ്രദേശത്തുള്ളത്.

Top