കോടികളുണ്ടായിട്ടും സര്‍ക്കാരിന്റ പിച്ചചട്ടിയില്‍ കയ്യിട്ടുവാരി ചികിത്സയ്ക്കായി ഒരു കോടി വാങ്ങിയ എംഎല്‍എ; മന്ത്രി കുപ്പായവുമായി വന്നിറങ്ങിയ തോമസ് ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി: അമ്പതുകോടിയ്ക്കുമേലെ ആസ്തിയുണ്ടായിട്ടും സര്‍ക്കാരിന്റെ ചികിത്സയ്ക്കായി ഒരുകോടിയിലേറെ കൈപ്പറ്റി വിവാദനായകനായ തോമസ് ചാണ്ടി എംഎല്‍എയെ മന്ത്രിയാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയില്‍ സോഷ്യല്‍ മീഡിയിയില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം.

ഒരു കോടിയിലേറെ ചികിത്സാ സഹായം കൈപ്പറ്റി വിദേശ ചികിത്സ നടത്തിയ എംഎല്‍എ ഇതുവരെ എന്താണ് തന്റെ രോഗമെന്ന് പോലും പുറത്ത് പറഞ്ഞിട്ടില്ല. പരസ്യമായി തന്നെ അമ്പത് കോടിയുട സ്വത്ത് തനിക്കുണ്ടെന്ന് വ്യക്തമാക്കുന്ന എംഎഎയ്ക്ക് സ്വദേശത്തും വിദേഷശത്തുമായി അഞ്ഞുറ് കോടിയിലേറെ സ്വത്തുണ്ടെന്നാണ് കണക്ക്. എന്നിട്ടും സര്‍ക്കാരിന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടുവാരി ഒരു കോടി രൂപ ചികിത്സയ്ക്കായി വാങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും ഗുരുതരമായി രോഗമെന്താണെന്ന് പക്ഷെ എംഎഎല്‍ എ പറയുന്നുമില്ല. വിവരാവാകശ നിയമനുസരിച്ചാണ് തോമസ് ചാണ്ടിയുടെ ചികിത്സാ ചിലവിന്റെ കാര്യങ്ങള്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ടത്. എന്നാല്‍ രോഗവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിയമം അനുവദിക്കില്ലെന്ന മറുപടിയായിരുന്ന അന്ന് ലഭിച്ചത്. നിരവധി തവണ എംഎഎല്‍യോട് നേരിട്ട് രോഗ വിവരം തിരക്കിയെങ്കിലും മറുപടി നല്‍കിയിരുന്നില്ല.

ഇപ്പോള്‍ മന്ത്രിക്കുപ്പായവും റെഡിയാക്കിയെത്തിയിരിക്കുന്ന തോമസ് ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. സര്‍ക്കാരിനെ പറ്റിച്ച് ചികിത്സാ ചിലവുപോലും അടിച്ചുമാറ്റുന്ന എംഎല്‍എ മന്ത്രിയായാല്‍ ഇത് ഇടതുസര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭയാകുമെന്നുവരെ ആശങ്കകള്‍ പങ്കുവയ്ക്കുന്നവരുണ്ട്.

Top