തോമസ് ചാണ്ടി രാജി പന്ത്രണ്ടിന്: രാജി ഉപാധികളോടെ; സുപ്രീം കോടതി വിധിച്ചാൽ തിരിച്ചെത്തുമെന്ന് ചാണ്ടി

പൊളിറ്റിക്കൽ ഡെക്‌സ്

തിരുവനന്തപുരം: കായൽ കയ്യേറ്റ വിവാദത്തിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷമായ വിമർശനം കേട്ട തോമസ് ചാണ്ടി പന്ത്രണ്ടുമണിക്കു രാജി വയ്ക്കും. മന്ത്രിസഭാ യോഗത്തിനു ശേഷം എൻസിപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം പന്ത്രണ്ടുമണിയോടെ തോമസ് ചാണ്ടി മുഖ്യമന്ത്രിക്കു രാജിക്കത്ത് നൽകും.
തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്ന തങ്ങളുടെ നിലപാട് മുഖ്യമന്ത്രി തള്ളിയതിൽ പ്രതിഷേധവുമായി സിപിഐ. രാജിവയ്ക്കാതെ മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കുമെന്ന് അറിയിച്ചതോടെയാണ് സിപിഐ മന്ത്രിമാർ യോഗം ബഹിഷ്‌കരിച്ചത്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്നതോടെ എൽഡിഎഫിലെ പ്രതിസന്ധി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ചേർന്ന സിപിഐ യോഗത്തിൽ വിലയിരുത്തലുണ്ടായി. തോമസ് ചാണ്ടി പിണറായിയുടെ സംരക്ഷണത്തിലാണെന്ന മാധ്യമവാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും യോഗത്തിൽ വിമർശനമുയർന്നു. ഘടക കക്ഷികളുടെ വികാരം തുടർച്ചയായി സിപിഐഎം അവഗണിക്കുന്നത് അം?ഗീകരിക്കാനാവില്ലെന്നാണ് സിപിഐ നേതാക്കളുടെ പൊതുനിലപാട്.

നേരത്തെ, രാജി തീരുമാനം ഉടനില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതിനെ മുഖ്യമന്ത്രി അനുകൂലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നിലവിലെ സാഹചര്യത്തിൽ രൂക്ഷമായിരിക്കുകയാണ്. 10:30 ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

അതേസമയം, ദേശീയ നേതാക്കൾ പങ്കെടുക്കുന്ന യോ?ഗത്തിനു ശേഷം മാത്രമേ രാജിയിൽ തീരുമാനമുണ്ടാവൂ എന്നാണ് എൻസിപി നോതാവ് പ്രഫുൽ പട്ടേൽ അറിയിച്ചത്.

Top