100 കോടി സ്വത്തുള്ള തോമസ് ചാണ്ടി ചികിത്സയുടെ മറവില്‍ സര്‍ക്കാരില്‍ നിന്ന് രണ്ട് കോടി കൈപ്പറ്റിയത് തട്ടിപ്പ്; സ്വാകാര്യ ആശുപത്രികളില്‍ കോടികളുടെ ഓഹരി;അഞ്ച് വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് 65 കോടി

ആലപ്പുഴ: നൂറ് കോടിയില്‍പരം സ്വത്തിനുടമായായ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സര്‍ക്കാരില്‍ നിന്ന് ചികിത്സാചിലവിനത്തില്‍ കോടികള്‍ വാങ്ങിയത് കൊടും വഞ്ചനയെന്ന് തെളിയുന്നു. കൊച്ചിയിലെ സ്വകാര്യ ഫൈവ് സ്റ്റാര്‍ ആശുപത്രിയായ ലക്ഷോറില്‍ തോമസ് ചാണ്ടിയ്ക്ക ഒരു കോടിയുടെ ഓഹരിയുള്ളപ്പോഴാണ് സര്‍ക്കാരില്‍ നിന്ന് ചികിത്സയുടെ പേരില്‍ രണ്ട് കോടി വാങ്ങിയിരിക്കുന്നത്. കോടികള്‍ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പോളസികളും തോമസ് ചാണ്ടിയുടെ പേരിലുണ്ട്. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ചികിത്സയുടെ പേരില്‍ ഒരുകേടി 94 ലക്ഷം തട്ടിയെടുക്കുകയായിരുന്നെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം നോമിനേഷനൊപ്പം തോമസ് ചാണ്ടി നല്‍കിയ സത്യാവാങ് മൂലത്തിലാണ് 93 കോടിയുടെ സ്വത്തിനുടമയാണെന്ന് സമ്മതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 37 കോടിയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് 650 കോടിയ്ക്ക് മേലെയാണ് അഞ്ച് വര്‍ഷം കൊണ്ട് 65 കോടിയുടെ നേട്ടമുണ്ടാക്കുന്ന എംഎല്‍യ്ക്ക് സര്‍ക്കാരിന്റെ രണ്ട് കോടിയെന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. വിദേശ ചികിത്സയുടെ പേര് പറഞ്ഞായിരുന്നു കോടികള്‍ സര്‍ക്കാരിനെ പറ്റിച്ചത്. വിദേശ ആശുപത്രികളോട് കിടപിടിക്കുന്ന ചികിത്സാ സൗകര്യങ്ങളാണ് കൊച്ചിയിലെ ലെക്ഷോര്‍ ആശുപത്രിയില്‍ ഉളളത്.ഇവിടെ ഒരു കോടിയുടെ ഓഹരിയുള്ളചാണ്ടിയ്ക്ക് ഓഹരി ഉടമകള്‍ക്കുളള സൗജ്യനം ഉപയോഗിക്കാമായിരുന്നു. അതും ഉപയേഗിച്ചിച്ചില്ല. രണ്ട് കോടിയുടെ ചികിത്സ നല്‍കാന്‍ എന്താണ് രോഗമെന്നും ചാണ്ടി വെളിപ്പെടുത്താത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്ക് വായ്പകളോ മറ്റു ബാദ്ധ്യതകളോ ചാണ്ടിക്കില്ല. ചാണ്ടിയുടെ പേരിലുള്ള സ്വത്ത് 65.80 കോടിയുടേതാണ്. കൈയില്‍ രണ്ടുലക്ഷം രൂപയാണുള്ളത്. ഭാര്യയ്ക്ക് 17.85 കോടിയുടെയും മകന് 15.02 ലക്ഷം രൂപയുടെയും ജംഗമ ആസ്തിയാണുള്ളത്. സ്ഥാവര വസ്തുക്കളുടെ ആകെ മൂല്യം 8.56 കോടിയാണ്. കഴിഞ്ഞ തവണ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇത് 39.71 കോടിയായിരുന്നു. 5 വര്‍ഷത്തിനിടയില്‍ 65.85 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വിവിധ ബാങ്കുകളിലായി തോമസ് ചാണ്ടിക്ക് 11 ലക്ഷവും ഭാര്യയ്ക്ക് 16.24 കോടിയുടെയും നിക്ഷേപമുണ്ട്. തോമസ് ചാണ്ടിക്ക് വാട്ടര്‍ വേള്‍ഡ് ടൂറിസത്തില്‍ 4.5 കോടിയും ഭാര്യയ്ക്ക് 1.21 കോടിയുടെയും ഓഹരിയാണുള്ളത്. ലേക് ഷോര്‍ ഹോസ്പിറ്റലില്‍ തോമസ് ചാണ്ടിക്ക് ഒരുകോടിയുടെ ഓഹരിയുണ്ട്. പോസ്റ്റല്‍ സേവിങ്‌സ് ഇന്‍ഷുറന്‍സ് എന്നിവയില്‍ 38.45 ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 22.25 ലക്ഷവും മകന് 14.92 ലക്ഷത്തിന്റെയും നിക്ഷേപമാണുള്ളത്.

ചാണ്ടിയുടെ പേരില്‍ 15ലക്ഷംവിലമതിക്കുന്ന സ്‌കോഡ, 7.20 ലക്ഷത്തിന്റെ ടയോട്ട ഇന്നോവ, രണ്ടു ഹൗസ്‌ബോട്ടുകള്‍, രണ്ട് സ്പീഡ് ബോട്ടുകള്‍, മൂന്ന് മോട്ടോര്‍ ബോട്ട് എന്നിവയുണ്ട്. ഭാര്യയുടെ പേരില്‍ ഒരു മോട്ടോര്‍ ബോട്ടാണുള്ളത്. നൂറുഗ്രാം സ്വര്‍ണമാണ് തോമസ് ചാണ്ടിയുടെ കൈവശനുള്ളത്. ഭാര്യയുടെ പക്കല്‍ 500 ഗ്രാം സ്വര്‍ണമുണ്ടെന്നും തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ പറയുന്നു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. തിരഞ്ഞെടുപ്പ് സത്യാവാങില്‍ ഒരു സ്ഥാനാര്‍ത്തത്ഥികളും സ്വത്തിന്റെ സത്യാവസ്ഥ പറയാറില്ലെന്നതാണ് വസ്തുത. ഇതനുസരിച്ച് തോമസ് ചാണ്ടിയ്ക്ക് ഈകണക്കിന്റെ ഇരട്ടികളായിരിക്കും സ്വത്തുവകകള്‍

Top