അപകടം നടന്നത് തോട്ടപ്പള്ളിയില്‍; മൃതദേഹം ലഭിച്ചത് 18 കിമീ അകലെ ഉടുതുണി ഇല്ലാതെ

ആലപ്പുഴയില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. വാഹനാപകടം സംഭവിച്ച സ്ഥലത്തു നിന്ന് 18 ക്ിലോ മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതും ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പുലര്‍ച്ചെയാണ് തോട്ടപ്പള്ളി ഭാഗത്ത് അപകടം നടന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. അപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരെയും പരുക്കേറ്റതായി കണ്ടെത്തിയിരുന്നില്ല. ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് ലഭിച്ചത്. ഇതോടെ തിരച്ചില്‍ അവസാനിപ്പിച്ച് പോലീസ് മടങ്ങി. രാവിലെയാണ് കളര്‍കോട് ജങ്ഷനില്‍ നിന്ന് മൃതദേഹം ലഭിച്ചത്. കലവൂര്‍ ഹനുമാരു വെളി സ്വദേശി സുനില്‍ കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെയാണ് അപകട സ്ഥലത്തു നിന്ന് ലഭിച്ചത്. സുനില്‍ നാലു ദിവസം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് വിവരം. ഏത് വാഹനമാണ് ഇയാളെ ഇടിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest