പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

നവാഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബീഹാറിലെ നവാഡയില്‍ ആണ് സംഭവം നടന്നത്. നര്‍ഗാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് മാസം മുമ്പ് സംഭവം നടന്നത്. അഞ്ച് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇതില്‍ മൂന്ന് പ്രതികളെ തിങ്കളാഴ്ച പൊലീസ് പിടി കൂടി.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ആദ്യം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രതികള്‍ പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇത് കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മറ്റു രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Latest
Widgets Magazine