കൊഞ്ച് കഴിച്ച് ജീവന്‍ പൊലിഞ്ഞവര്‍ മൂന്ന് പേർ !..എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരോഗ്യവകുപ്പ്

കൊച്ചി: കൊഞ്ച്  ബിരിയാണി കഴിച്ച് മരിച്ചവർ മൂന്ന് പേർ .എന്താണ് കാരണം എന്നറിയാതെ ആരോഗ്യ വകുപ്പും .കഴിഞ്ഞ ദിവസം ബിന്ദുവെന്ന ടീച്ചറും കൊഞ്ച്  ബിരിയാണി കഴിച്ച് മരിച്ചിരുന്നു .നേരത്തെ വിനോദയാത്രയ്ക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥി അനാമിക മരിച്ചതും ഇതേ കൊഞ്ചു ബിരിയാണി കഴിച്ചു തന്നെയാണ്. മാത്രമല്ല തിരുവല്ല സ്വദേശിനിയായ വിദ്യയും കൊഞ്ചു കറിയും നാരങ്ങാ വെള്ളവും കഴിച്ചാണ് മരിച്ചത്.

അതേസമയം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പേ വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക കൊഞ്ചു ബിരിയാണി കഴിച്ച ശേഷമാണ് കുഴഞ്ഞ് വീണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടി കൊഞ്ച് ബിരിയാണി കഴിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവും അഭിപ്രായപ്പെട്ടിരുന്നു. ആസ്മയുടെ അസുഖമുണ്ടായിരുന്ന അനാമികയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഷോപ്പിങിന് ഇറങ്ങിയപ്പോള്‍ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇന്‍ഹെയ്‌ലര്‍ എടുക്കാന്‍ മറന്നതും വിനയായി.

അതേസമയം തിരുവല്ല സ്വദേശിനിയായ വിദ്യയും സംഭവ ദിവസം കൊഞ്ചു കറിയും നാരങ്ങാ വെള്ളവും കുടിച്ചതായി വീട്ടുകാര്‍ പറയുന്നു. ഛര്‍ദിയെ തുടര്‍ന്നാണ് വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്യും മുന്‍പ് വീണ്ടും ഛര്‍ദി കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു. വിഷ പദാര്‍ത്ഥങ്ങളൊന്നും അകത്ത് ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മരണങ്ങളിലും കൊഞ്ചും നാരങ്ങാ വെളളവും കഥാപാത്രങ്ങളായതോടെ ആശങ്കകള്‍ ഉയര്‍ന്നു.

കഴിഞ്ഞ ദിവസം സ്‌കൂളിലെ സഹപ്രവര്‍ത്തക കൊണ്ടുവന്ന കൊഞ്ചു ബിരിയാണിയാണ് ബിന്ദു കഴിച്ചത്. കൊല്ലം പരവൂര്‍ പൊഴിക്കര സ്വദേശി പ്ലാങ്കാവില്‍ വിട്ടില്‍ ബിന്ദു.എസ് ആണ് മരിച്ചത്. മയ്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ യു.പി വിഭാഗം അദ്ധ്യാപികയാണ്. അലര്‍ജി ഉണ്ടാകുന്നതിനാല്‍ കൊഞ്ച് ഒഴിവാക്കിയാണ് ബിരിയാണി കഴിച്ചത്. എന്നാല്‍ ആഹാരം കഴിച്ചതിന് പിന്നാലെ അധ്യാപികയുടെ ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ഉടന്‍തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരി

Latest
Widgets Magazine