പീഡനത്തിന് കാരണം പെണ്ണുങ്ങള്‍ തന്നെ; ടിസ്‌ക ചോപ്ര

ബോളിവുഡ് താരം ടിസ്‌ക്ക ചോപ്രയാണ് ഈ അഭിപ്രായ പ്രകടനം കൊണ്ട് ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണ് ലോകം. പ്രത്യേകിച്ച് പീഡനം പ്രകടമായി അനുഭവിക്കുന്ന സിനിമാ ലോകം.‘മീ റ്റു’ കാമ്പയിനില്‍ ബോളിവുഡെന്നോ ഹോളിവുഡെന്നോയില്ല. സകലരും ഇരപിടിയന്മാരായ വേട്ടക്കാര്‍ക്കെതിരെ വാളോങ്ങുമ്പോള്‍ ഒരാള്‍ മാത്രം പീഡനത്തിന്റെ പഴി മുഴുന്‍ പെണ്ണുങ്ങള്‍ക്കു തന്നെയാണെന്ന് തറപ്പിച്ചു പറയുന്നു. ബോളിവുഡ് താരം ടിസ്‌ക്ക ചോപ്രയാണ് ഈ അഭിപ്രായ പ്രകടനം കൊണ്ട് ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. സ്വര ഭാസ്‌ക്കര്‍, കല്‍ക്കി കോച്‌ലിന്‍, രാജീവ് മസന്ധ്, ഭൈരവി ഗോസ്വാമി അദ്വൈത് കല എന്നിവരെല്ലാം സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചപ്പോഴാണ് ടിസ്‌ക അതില്‍ നിന്നെല്ലാം വേറിട്ട് പെണ്ണുങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിരിക്കുന്നത്.‘കാസ്റ്റിങ് കൗച്ച്’എന്ന സിനിമാലോകത്തെ കിടക്ക പങ്കിടല്‍ ക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് വെളിപ്പെടുത്തിയ നടിയാണ് ടിസ്‌ക. മമ്മൂട്ടിക്കൊപ്പം മായാബസാറിലും ആസിഫ് അലിക്കൊപ്പം നിര്‍ണായകത്തിലും അഭിനയിച്ചതിനാല്‍ ഈ താരം മലയാളികള്‍ക്കിടയിലും സുപരിചിതയാണ്. എന്നാല്‍, ഈ വിവാദ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് വന്‍ ആക്രമണമാണ് ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ടിസ്‌കയ്‌ക്കെതിരെ നടക്കുന്നത്.

Top