ക്രിക്കറ്റര്‍ ടോം മൂഡിയുടെ പ്രൊഫൈലില്‍ സഖാക്കളുടെ പൊങ്കാല; റേറ്റിംഗ് കമ്പനിയായ മൂഡിസിനെ പ്രതിനിധീകരിക്കുന്നെന്ന തെറ്റിധാരണയിലാണ് സംഭവം

ഐപിഎല്‍ മത്സരങ്ങളിലെ സണ്‍റൈസസിന്റെ പരിശീലകന്‍ ടോം മൂഡിക്ക് സഖാക്കളുടെ തെറിവിളി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറായിരുന്നു ടോം ടോം മൂഡി. ടോം മൂഡിയുടെ ഫേസ്ബുക്ക് വാളില്‍ ഇപ്പോള്‍ ഇടതുപക്ഷക്കാരുടെ പ്രൊഫൈലുകളെന്ന് തോന്നിക്കുന്നവില്‍ നിന്നും നിര്‍ബാധം തെറിവിളി നടക്കുകയാണ്. ക്രക്കറ്റിന്റെ പ്രശ്‌നത്തിലൊന്നുമല്ല ഈ തെറിവിളി. മറിച്ച് മോദിയുടെ സാമ്പത്തിക പരിഷ്‌കരണത്തെ വിജയമായി കണ്ട് അംഗീകരിച്ച ഏന്താരാഷ്ട്ര ഏജന്‍സിയായ മൂഡിസ് ആണെന്ന തെറ്റായ ധാരണയിലാണ് ടോം മൂഡിയുടെ പ്രൊഫൈലില്‍ പൊഹ്കാല ഇടുന്നത്. തന്റെ ഫെയ്സ് ബുക്കിലെ മലയാളി പോസ്റ്റുകള്‍ കണ്ട് പകച്ച് ഇരിക്കുകയാണ് ഈ ക്രിക്കറ്റര്‍.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണത്തിന് അന്താരാഷ്ട്ര രംഗത്ത് വലിയ അംഗീകാരമായി ആഗോള റേറ്റിങ് ഏജന്‍സിയായ യു.എസിലെ മൂഡിസ് ആണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തിയത്. പതിമൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറന്‍സി റേറ്റിങ് ഉയരുന്നത്. പ്രധാന മന്ത്രിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്, ജി.എസ്.ടി, ആധാര്‍ സംവിധാനം, ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയര്‍ത്താന്‍ സഹായിച്ചത്. ഇതാണ് ടോം മൂഡിക്ക് തെറിവിളി കിട്ടാനുള്ള കാരണം. ഒക്ടോബര്‍ നാലിന് ക്രിക്കറ്റ് പരിശീലകന്റെ ജന്മദിനമായിരുന്നു. ആശംസ അര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് ടോം മൂഡി ഒരു പോസ്റ്റ് ഇട്ടു. ഇതിന് താഴെയാണ് സൈബര്‍ പൊങ്കാല. മോദിക്ക് മോദി കൂട്ടാന്‍ മൂഡീസ് റേറ്റിങ് ഉയര്‍ത്തിയത് ക്രിക്കറ്റ് പരിശീകനായണെന്ന തരത്തിലാണ് ചീത്ത പറച്ചില്‍. സി.പി.എം സഖാക്കളുടെ പ്രൊഫൈല്‍ എന്ന് തോന്നിക്കുന്നതില്‍ നിന്നാണ് തെറിവിളി കമന്റുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂഡീസും മോദിയും തമ്മിലെ വ്യത്യാസം പോലും അറിയാത്തവരെന്ന തരത്തിലാണ് മൂഡിക്ക് തെറിവിളി വരുന്നത്. എന്നാല്‍ ഇതുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.എം സൈബര്‍ പോരാളികള്‍ പറയുന്നു. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളെ അപാനിക്കുന്നത് സംഘപരിവാറുകാരാണെന്നാണ് സി.പി.എം സൈബര്‍ പടയാളികളുടെ പക്ഷം. എന്നാല്‍ സഖാക്കളുടെ തെറിവിളിക്ക് താഴെ കമന്റുകളിട്ട് സംഗതി ഉഷാറാക്കുകയാണ് പരിവാറുകാരും. ഏതായാലും ആരാണ് കമന്റിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ടോം മൂഡി ആകെ പൊല്ലാപ്പ് പിടിച്ച അവസ്ഥയിലാണ്. മോദിക്ക് റേറ്റിങ് കൂട്ടി കൊടുക്കാന്‍ നീയാരാട പട്ടി മൂഡീ..?….., ഡാ നീ ധൈര്യം ഉണ്ടെങ്കില്‍ കേരളത്തില്‍ ഇറങ്ങടാ സംഘീ, മോദീന്റെ കാലു നക്കീ-ഇങ്ങനെയൊക്കെയാണ് ടോം മൂഡിയുടെ പ്രൊഫിലിലെ കമന്റുകള്‍.

മൂഡിസ് എന്താണെന്നും മൂഡി ആരാണെന്നും അറിയാവുന്നവര്‍ തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ട് തന്നെ ഇടതു പക്ഷക്കാര്‍ ഇത്തരത്തില്‍ ഇടപെടല്‍ നടത്തുകയുമില്ല. ഇത് ബോധപൂര്‍വ്വം കേരളത്തെ കളിയാക്കാനുള്ള ശ്രമമാണ്. മലയാളികളെ മോശക്കാരാക്കുകയും കമ്മ്യൂണിസ്റ്റുകളെ കളിയാക്കലുമാണ് ലക്ഷ്യമെന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്. ഏതായാലും കമ്മ്യൂണിസ്റ്റുകളെ കളിയാക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ ടോമൂഡിയുടെ പ്രൊഫലിലെ കമന്റുകളില്‍ കാണുകയും ചെയ്യാം.

റേറ്റിങ് കമ്പനിയായ മൂഡിസ് ഗ്രൂപ്പ് ആണ് ഇന്ത്യന്‍ കുതിപ്പ് എന്ന വാര്‍ത്തയും റേറ്റിംങ്ങും പുറത്ത് വിട്ടത്. നിങ്ങള്‍ ഇ തെറി വിളിക്കുന്നത് പഴയ ക്രിക്കറ്റ് താരം ടോം മൂടിയെ ആണ്. മലയാളികളുടെ വില കളയുന്ന കമന്റ് ഇനി ഇടല്ലേ ്പ്ലീസ്-ഇങ്ങനെയാണ് കളിയാക്കല്‍ കമന്റുകള്‍. സിപിഎമ്മിനെ കളിയാക്കുന്ന ട്രോളുകളും കമന്റുകളായി എത്തുന്നു.

ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച ഇമേജ് തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നല്ലൊരു പിടിവള്ളി ആയി മാറിയിരിക്കുകയാണ് മൂഡിയുടെ റേറ്റിങ്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ രണ്ടാം സ്ഥാനത്തുള്ള ഏജന്‍സിയായാണ് മൂഡിസ് അറിയപ്പെടുന്നത്. എന്നാല്‍ വ്യാജ റേറ്റിംഗ് നടത്തി അമേരിക്കന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തതിന് വന്‍തുക പിഴയോടുക്കേണ്ടി വന്ന കമ്പനിയുമാണിത്.

Top