ക്രെയിനില്‍ തലകീഴായി തൂങ്ങുന്ന ടൊവിനോ; ഷൂട്ടിങിനിടെ താരം നടത്തിയ അഭ്യാസ പ്രകടനം വൈറല്‍

കൊച്ചി: മലയാള സിനിമയില്‍ ഏറ്റവു ജനപ്രീതിയുള്ള യുവതാരം ടൊവിനോ തോമസിന്റെ അഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രെയിനില്‍ തലകീഴായി തൂങ്ങുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാനാവുക. ചാടി ക്രെയിനിന്റെ കൊളുത്തില്‍ പിടിമുറുക്കന്ന താരം അനായാസം തലകീഴായി മറിഞ്ഞ് നിലത്തേക്ക് സേഫ് ലാന്റ് ചെയ്യുന്നു. ടൊവീനോയുടെ അസാധാരണ മെയ്‌വഴക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് താരം അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചത്.

Top