കൊടി സുനിയ്ക്ക് ജയിലില്‍ ഫൈവ് സ്റ്റാര്‍ ജീവിതം; ഫോണ്‍ മദ്യം അടിപൊളി ഭക്ഷണം: കൊലയ്‌ക്കേസിലെ ഗുണ്ടയ്ക്ക് സുഖവാസമൊരുക്കി സര്‍ക്കാര്‍

തൃശൂര്‍: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയ്ക്ക് ജയിലില്‍ ഫൈവ് സ്റ്റാര്‍ ജീവിതം. അഴിക്കുള്ളിലേക്കാളേറം പരോളില്‍ നാട്ടില്‍ വിലസുന്ന ഗുണ്ടയ്ക്ക് എല്ലാവിധി സൗകര്യങ്ങളുമാണ് ജയിലധികൃതര്‍ ഒരുക്കികൊടുക്കുന്നത്. 5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തതും ചാര്‍ജ് ചെയ്തു നല്‍കിയും ജയില്‍ ഉ്േദ്യാഗസ്ഥരും ഒത്താശ ചെയ്യുന്നു. സുനിയെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കുളളില്‍ സ്ഥലം മാറ്റിക്കാനും കൊടി സുനി മുതിരുന്നു. അത് കൊ്ണ്ട് തന്നെ കൊടി സുനിയെ പിണക്കാന്‍ ആരു തയ്യാറല്ല. പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണിത്. ജയിലില്‍ നിന്ന് കൊടി സുനി കഴിഞ്ഞ നാളുകളില്‍ മാത്രം ആയിരത്തിലധികം കോളുകളാണ് വിളിച്ചത്.

ജയിലില്‍ ഇറച്ചിയും മീനും വയ്ക്കുന്ന ദിവസങ്ങളില്‍ പ്രത്യേകം മസാല ചേര്‍ത്ത ഭക്ഷണമായിരിക്കും സുനിക്കെത്തുക. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ പങ്കാണ് കൊടി സുനിയ്ക്ക് നല്‍കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യത്തിന് മദ്യവും സുനിക്ക് എത്തിച്ച് നല്‍കുന്നു. എല്ലാം കൊണ്ടും അടിപൊളി ജീവിതമാണ് കൊലക്കേസിലെ പ്രതി നയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ ആക്രമിച്ചു കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകള്‍ സുനി നടപ്പാക്കുന്നു. ഇതിനായി ജയിലിനുള്ളിലിരുന്നു പുറത്തേക്കു നൂറുകണക്കിനു ഫോണ്‍ വിളികള്‍ ദിവസവും കൊടി സുനി നടത്തുന്നു. ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ചാര്‍ജ് നിറച്ച ബാറ്ററികള്‍ ക്രത്യമായി എത്തും.ജയിലിലെ പച്ചക്കറിത്തോട്ടത്തില്‍ പണിയെടുക്കുന്നവരുടെ പട്ടികയില്‍ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. ഹാജര്‍ രേഖപ്പെടുത്താന്‍ ഗാര്‍ഡ് ഓഫിസര്‍ക്കു മുന്നില്‍ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കിട്ടും.

യുഡിഎഫ് ഭരണകാലത്ത് ഫെയ്സ് ബുക്കും വാട്സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലില്‍ ആശ്വാസം. എന്നാല്‍ സ്വന്തം സര്‍ക്കാരെത്തിയപ്പോള്‍ ജയില്‍ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരില്‍ സുനിക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലര്‍ക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്. ഇതിന് തെളിവാണ് പുതിയ കേസ്

പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയില്‍ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയില്‍ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കൈയയച്ചു പരോള്‍ നല്‍കിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. നേരത്തെ ടിപി കേസിലെ പ്രതി കിര്‍മാണി മനോജും വിവാഹിതനായ വാര്‍ത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്.

Top