ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം; യുവാവ് നിലത്തടിച്ചു വീണു

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച് താഴെ വീണുപോകുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. വീണു പോയ യുവാവിന് എന്തുസംഭവിച്ചു എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. കൈ കുഴഞ്ഞതോടെ ട്രെയിനിന്റെ ഉള്ളില്‍ കയറാന്‍ യുവാവ് ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ പിടിവിട്ട് വീഴുകയായിരുന്നു. അടുത്ത ബോഗിയിലുണ്ടായിരുന്ന ആരോ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തുന്ന സമയത്ത് അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആരും ശ്രമിച്ചില്ല. നിലത്തടിച്ച് വീണ യുവാവിന് എന്തുസംഭവിച്ചു എന്ന വിവരങ്ങള്‍ ലഭ്യമല്ല.

Latest
Widgets Magazine