കാറില്‍ റയിൽവേ ട്രാക്കിൽ കുടുങ്ങി; കുടുംബത്തിന് സംഭവിച്ചത്‌…

കാറില്‍ റയിൽവേ ട്രാക്കിൽ കുടുങ്ങിയ കുടുംബം ലോക്കോ പൈലറ്റിന്റെ സമയോചിത്തമായ ഇടപെടൽ മൂലം അദ്‌ഭുതകരമായി
രക്ഷപെട്ടു.ഇരിണാവിലെ റെയില്‍ ട്രാക്കിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. തുറന്നിട്ട റെയില്‍വേ ഗേറ്റിലേക്ക്‌ കാര്‍ കയറിയ ഉടനെ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കുള്ള യശ്വന്ത്പുര്‍ എക്‌സ്​പ്രസ് എത്തിയിരുന്നു. റെയില്‍വേ ഗേറ്റില്‍നിന്ന് സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കാറില്‍ നിന്ന്‌ ഏതാനും മീറ്റര്‍ അകലെ ട്രെയിൻ നിന്നതോടെയാണ് വൻ ദുരന്തം ഒഴിവായത്. കാര്‍ ട്രാക്കില്‍ കയറിയതും ട്രെയിൻ വരുന്നത് കണ്ടു കാറിനുള്ളിലെ കുടുംബം കൂട്ടമായി നിലവിളിച്ചതോടെയാണ് റെയില്‍വേ സിഗ്നല്‍മാനും വിവരം അറിയുന്നതെന്നും ട്രാക്കിന് സമീപത്തെ സിഗ്നല്‍ ഹൗസില്‍ നിന്ന്‌ ഗേറ്റ് അടയ്ക്കാനുള്ള സന്ദേശം എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് ഗേറ്റ് അടക്കാതിരുന്നതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പറയുന്നു. ശേഷം കാര്‍ മാറ്റി ഗേറ്റടച്ചതിനുശേഷമാണ് തീവണ്ടി കടന്നുപോയത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം നടത്തും.

Top