ഭിന്നലിംഗക്കാരി എന്നു വിളിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി ട്രാന്‍സ്ജന്റര്‍ ആക്ടിവിസ്റ്റ്; ഭിന്നത കണ്ടാല്‍ പറയണമെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു

ലൈംഗീക ന്യൂനപക്ഷങ്ങളെ ഭിന്നലിംഗക്കാരെന്ന് വിളിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ പുരുഷനെയും സ്ത്രീയെയും പോലെ സ്വത്വമുള്ള വ്യക്തികളാണ് തങ്ങളെന്നത് ട്രാന്‍സ് ജന്റര്‍ സമൂഹം വളരെ നാളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. തങ്ങളുടെ വ്യക്തിത്വം അംഗീകരിച്ച കിട്ടുന്നതിനുള്ള വലിയ ജീവിത സമരത്തിലാണ് ട്രാന്‍സ് ജനത.

ലൈംഗീക ന്യൂന പക്ഷങ്ങളെ സൂചിപ്പിക്കുന്നതിന് തെറി പദങ്ങളാണ് ആദ്യമായി മഹത്തായ മലയാള ഭാഷയില്‍ ഉണ്ടായിരുന്നതെന്ന കാര്യം ലജ്ജിപ്പിക്കുന്നതാണ്. തുടര്‍ന്ന് ഭിന്നലിംഗം, മൂന്നാം ലിംഗം എന്നിങ്ങനെയുള്ള പദങ്ങള്‍ ഇപരയോഗിച്ച് വന്നിരുന്നു. എന്നാല്‍ ഇവയും ട്രാന്‍സ്ജന്റര്‍ സമൂഹത്തിനെ തരംതാഴ്ത്തിക്കാണിക്കുന്നതാണ്. അതിനാല്‍ തന്നെ ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി ട്രാന്‍സ് സമൂഹത്തിലെ വ്യക്തികള്‍ രംഗത്തെത്താറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ ഭിന്നലിംഗക്കാരി എന്ന് വിളിച്ച സുഹൃത്തിന് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രമുഖ ട്രാന്‍സ്ജന്റര്‍ പ്രവര്‍ത്തക വിജയരാജ മല്ലിക. വിജയരാജമല്ലിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എന്നെ ഭിന്നലിംഗക്കാരി എന്ന് വിളിച്ച ആ സുഹൃത്തിനു വീശിദമായി ഒരു കത്ത് എഴുതീയി അയച്ചിട്ടുണ്ട്. കത്തിന്റെ കൂടെ എന്റെ യോനിയുടെ മൂന്ന് ചിത്രങ്ങളും വെച്ചിട്ടുണ്ട്. പരിചയമുളള ലിംഗങ്ങളുമായി താരതമ്യം ചെയ്ത് നോക്കിയിട്ട് ഭിന്നത കണ്ടാല്‍ എനിക്ക് മറുപടി അയക്കണം. ഇനി ഫോണിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇതാ എന്റെ നമ്പര്‍………….

Top