പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേരുണ്ടോ … യാത്ര തടസപ്പെടുമോ ?ശ്രദ്ധിച്ചില്ലേങ്കില്‍ യാത്ര മുടങ്ങാം

ന്യുഡല്‍ഹി :ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേര് പാസ്പോര്‍ട്ടില്‍ ഇല്ല എന്ന് കരുതി വിഷമിക്കേണ്ട . പലപ്പോഴും യാത്രക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബാഗുമെടുത്ത് എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ആകും ഇത്തരം വിഷയം തലവേദനയാകുന്നത് .എന്നാല്‍ ഇനിമുതലീ തലവേദന വേണ്ട.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നു.ദുബൈയില്‍ ഹണിമൂണിനു പോകാനെത്തിയ ഡല്‍ഹി ദമ്പതികളെയാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്.

Also Read :വരുണ്‍ ഗാന്ധിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് ..ലൈംഗിക തൊഴിലാളിക്ക് ഒപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ..സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ..ഹണി ട്രാപ്പിൽ കുടുങ്ങിയ വരുൺ ഗാന്ധി

വിസയില്‍ യുവാവിന്റെ ഭാര്യയാണ് യുവതിയെന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിലും വിവാഹത്തിനു മുമ്പ് ലഭിച്ച പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ദമ്പതിമാര്‍ക്ക് പിന്നീട് യാത്ര തുടരാന്‍ സാധിച്ചെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടെ കരുതിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ പറയുന്നു.

വിവാഹത്തിന് ശേഷം പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ ഇല്ലെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ സത്യവാങ്മൂലമോ, വിവാഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍ക്കൊപ്പം മറ്റെന്തെങ്കിലും തെളിവുകളോ കരുതണമെന്ന് ട്രാവല്‍ പോര്‍ട്ടലായ യാത്ര.കോമിന്റെ പ്രസിഡന്റ് ശരത് ധാല്‍ പറയുന്നു. പാസ്‌പോര്‍ട്ടിന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്(ഏച്റ്) സ്റ്റാമ്പ് വേണമെങ്കില്‍ അവര്‍ ഡിപ്പാര്‍ച്ചറിനു മുമ്പ് ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നും ശരത് അറിയിച്ചു.shopping

 

ട്രാന്‍സിറ്റ് വിസ നോക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് മറ്റൊരു അബദ്ധമെന്ന് ഡല്‍ഹിയിലെ ആംബെ ട്രാവല്‍സിലെ അനില്‍ ഖല്‍സി പറയുന്നു. കുറഞ്ഞ നിരക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുമെങ്കിലും പലപ്പോഴും ട്രാന്‍സിറ്റ് വിസ സൗകര്യം പരിശോധിച്ചില്ലെന്നു വരാം. ഇന്ത്യയില്‍ നിന്ന് കാനഡ വഴി യുഎസിലേക്ക് പോകുന്നവര്‍ക്ക് കാനഡയിലും യുഎസിലും ട്രാന്‍സിറ്റ് വിസ വേണം. ഇല്ലാത്തവരെ യാത്ര തുടങ്ങിയ എയര്‍പോര്‍ട്ടിലേക്ക് തിരികെ അയക്കുമെന്നും ഖല്‍സി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കോ ഫിജിയിലേക്കോ ഓസ്‌ട്രേലിയ വഴി യാത്ര ചെയ്യുന്നവര്‍ക്കും ഓസ്‌ട്രേലിയയില്‍ ട്രാന്‍സിറ്റ് വിസ വേണമെന്നും ഖല്‍സി വ്യക്തമാക്കി.

Man's hand holding passport and euro currency

Man’s hand holding passport and euro currency

മറ്റൊരു അബദ്ധമാണ് പാസ്‌പോര്‍ട്ടിന്റെ കാലാവധി പരിശോധിക്കാന്‍ മറക്കുക എന്നത്. പ്രത്യേകിച്ചും വിസ ഓണ്‍ അറൈവല്‍ സംവിധാനമുള്ള യാത്രകള്‍ നടത്തുമ്പോള്‍. വിസ ഓണ്‍ അറൈവല്‍ സംവിധാനമുള്ള ബാലിയില്‍ പ്രവേശിക്കാനാകാതെ, പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേര്‍ മടങ്ങിപ്പോകാറുണ്ടെന്ന് ഖല്‍സി പറയുന്നു.വിദേശയാത്രകള്‍ നടത്തുന്നവര്‍ വിസയിലും പാസ്‌പോര്‍ട്ടിലുമുള്ള പേര്, പാസ്‌പോര്‍ട്ട് കാലാവധി, മറ്റ് വിവരങ്ങള്‍, തീയതികള്‍ എന്നിവ കൃത്യമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകാന്‍ വേണ്ട ഷെങ്കണ്‍ വിസയ്ക്കും യാത്ര ചെയ്ത തീയതികളും വിസ തീയതികളും കൃത്യമായിരിക്കണം.

Latest