മുത്തലാഖ് ചെല്ലുന്നത് മൗലികാവകാശമോ? സുഷമ സ്വരാജിന്റെ സഹായം തേടി യുവതി

ന്യൂഡല്‍ഹി : ഒറ്റയടിക്ക് മൂന്നും ചൊല്ലി ഒഴിവാക്കുന്ന മുത്തലാഖ് നിരോധിക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ശക്തമായ എതിര്‍പ്പിനിടെ പാസായി . മുത്തലാഖ് തങ്ങളുടെ മൗലിക അവകാശമാണെന്നും പുതിയ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇങ്ങനെ ചെയ്യുന്നത് മുസ്ലീം സ്ത്രീകളോടു ചെയ്യുന്ന അനീതിയാകുമെന്നും ഐ എം ഐ എം നേതാവ് അസാദുദ്ധീന്‍ ഒവൈസി അഭിപ്രായപ്പെട്ടു . മുസ്ലീം സംഘടനകള്‍ ബില്ലിനെ ഒരു കാരണവശാലും പിന്തുണക്കില്ല എന്ന ധാര്‍ഷ്ട്യത്തിലാണ്.

എന്നാല്‍ മുസ്ലീം സംഘടനകളുടെ വാദത്തെ എതിര്‍ത്തും തനിക്കു നീതിവേണമെന്നു വാദിച്ചും ഒരു യുവതി സുഷമാ സ്വരാജിന്റെ സഹായം തേടിയിരിക്കുകയാണ് . മുത്തലാഖ് ചെല്ലുന്നത് മുസ്ലീങ്ങളുടെ മൗലികാവകാശമൊന്നുമല്ല. ഇത് കടുത്ത അനീതിയാണ് എന്നും യുവതി തുറന്നടിച്ചു പറയുന്നു.

ഹൈദരാബാദുകാരിയായ ഈ യുവതിയെ ഒമാനി ഭര്‍ത്താവ് ഒറ്റ ഫോണ്‍ കോളിലൂടെ മൂന്നും ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു . യുവതി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും തെലങ്കാന സര്‍ക്കാരിനെയും ഒട്ടും സമയം കളയാതെ വിവരം ധരിപ്പിച്ചു .

ഘോഷിയ ബീഗം എന്ന യുവതി 2008 ലാണ് ഒമാന്‍ പൗരനായ 60 കാരന്‍ സഹ്രാന്‍ അല്‍ രാജ്ഹിയെ വിവാഹം കഴിക്കുന്നത് . വിവാഹം നിയമാനുസൃതമായിരുന്നു എന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നുണ്ട് .

തനിക്കെതിരെ നടന്നത് കടുത്ത അനീതിയാണ് എന്നും അതെ കുറിച്ച് അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും സുഷമ സ്വരാജിനോട് യുവതി ആവശ്യപ്പെട്ടു .

സുപ്രീം കോടതി അനീതിയും അസാധുവും ഭരണഘടനാ വിരുദ്ധവുമായി മുത്തലാഖിനെ വിവക്ഷിച്ചപ്പോഴും തനിക്കു അനീതിയാണ് നേരിടേണ്ടി വന്നതെന്ന് യുവതി ഉറച്ചു പറയുന്നു

ഇത്രനാളും ഭാര്യയായി ജീവിച്ചിട്ട് തോന്നുമ്പോള്‍ ഒറ്റയടിക്ക് വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ലെന്നും തനിക്കു ചെലവിനു കിട്ടണമെന്നും തന്നോട് കാണിച്ച അനീതിക്ക് നഷ്ടപരിഹാരം ലഭിക്കണം എന്നും യുവതി ആവശ്യപ്പെടുന്നു . ഏറെ വയസു വ്യത്യാസമുള്ള ഒരാളെ വിവാഹം കഴിച്ചത് തന്നെ സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടായിരുന്നെന്നും ഇനിയും ഇത്തരം അനീതികള്‍ ഇനിയും സഹിക്കാന്‍ ആകില്ലെന്നും യുവതി സുഷമ സ്വരാജിനയച്ച സന്ദേശത്തില്‍ പറയുന്നു .

യുവതിയുടെ വാക്കുകള്‍ ശരി വയ്ക്കുന്നതാണ് ബില്ലിനെ കുറിച്ച് കേന്ദ്രത്തിന്റെ നിലപാട് . മുത്തലാഖ് നിരോധന നിയമം മുസ്ലീം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് എന്നും ഇതിലൂടെ രാജ്യം ചരിത്രം സൃഷ്ടിച്ചു എന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും മുസ്ലീം സ്ത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുന്ന ബില്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവകാശപ്പെടുന്നു.

പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു . എ സമ്പത്ത് എം പി സി പി എമ്മിന് വേണ്ടി സഭയില്‍ വിയോജിപ്പ് നോട്ടിസ് നല്‍കിയപ്പോള്‍ മുസ്ലീം ലീഗ് അടക്കം വിവിധ സംഘടനകള്‍ സഭയില്‍ തന്നെ എതിര്‍പ്പറിയിച്ചു. ഭേദഗതികള്‍ ആവശ്യമാണെന്ന് കൊണ്‌ഗ്രെസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.

മുത്തലാഖ് സുപ്രീം കോടതി നിരോധിച്ചിട്ടും വീണ്ടും തുടരുന്നത് രാജ്യത്ത് ശക്തമായ നിയമം ഇല്ലാത്തതിനാല്‍ ആണെന്നും സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ ഒന്നിനെ എങ്ങനെ പാര്‍ലമെന്റിനു തുടര്‍ന്ന് കൊണ്ട് പോകാന്‍ പറ്റുമെന്നും കേന്ദ്രം ചോദിക്കുന്നു .

ഇന്ന് പാസാക്കിയ മുത്തലാഖ് നിരോധന ബില്ലില്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നു വര്ഷം തടവാണ് ശുപാര്‍ശ ചെയ്യുന്നത് . മുത്തലാഖിനു വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പോലിസിനെയോ കോടതിയേയോ സമീപിക്കാമെന്നും പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടാന്‍ ആവശ്യപ്പെടാമെന്നും വ്യവസ്ഥ ചെയ്യുന്നു .

Latest
Widgets Magazine