മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി.ആറുമാസത്തേക്ക് വിലക്ക്; പുതിയ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.മുത്തലാഖിന് ആറുമാസത്തേക്ക് വിലക്ക്; പുതിയ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതിആവശ്യപ്പെട്ടു.ഡിവിഷന്‍ ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്‌ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിപ്രസ്‌താവത്തില്‍ കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.

സുപ്രീംകോടതി വിധിയോടെ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനാണ് കോടതിയില്‍ അംഗീകരിക്കപ്പെട്ടത്. ഇതുസംബന്ധിച്ച മുസ്ലീം സംഘടനകളുടെ വാദം കോടതി തള്ളുകയായിരുന്നു. അതേസമയം അഞ്ച് അംഗങ്ങളില്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഉള്‍പ്പടെ രണ്ട് അംഗങ്ങള്‍ മുത്തലാഖിനെ അനുകൂലിച്ചു. എന്നാല്‍ മൂന്ന് അംഗങ്ങള്‍ മുത്തലാഖ് എടുത്തുകളയണമെന്ന നിലപാടാണ് സ്വീകരിച്ചത്. ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും, നിയമംമൂലം മുത്തലാഖ് ഒഴിവാക്കാനാകില്ലെന്നും നിരീക്ഷിച്ചു. മുത്തലാഖ് നിരോധിച്ചെങ്കിലും മുസ്ലീംവ്യക്തിനിയമത്തിലെ മറ്റ് വിവാഹമോചനരീതികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഭരണഘടനയുടെ 32മത്തെ വകുപ്പ് പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാല്‍, അത് പാര്‍ലമെന്റിന് വിടാതെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിണ്ടന്‍ നരിമാന്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ മുസ്ലീം വിവാഹമോചനത്തിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആറുമാസത്തിനകം നിയമം കൊണ്ടുവരണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഈ ആറുമാസക്കാലത്തേക്ക് മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം വ്യക്തിനിയമത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 15, 21, 25 അനുച്ഛേദങ്ങള്‍ അനുസരിച്ചുള്ള പരിരക്ഷയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്‌താവിച്ചത്.

Top