കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല,പിന്നെങ്ങനെ ബി.ജെ.പി ജയിക്കുമെന്ന് കെ മുരളീധരന്‍

കൊച്ചി:ത്രിപുരയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും മല്‍സരിച്ചപ്പോള്‍ സി.പി.ഐ.എം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്നു കോണ്‍ഗ്രസ് ആഗ്രഹിച്ചെന്നും മുരളീധരന്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബി.ജെ.പി ജയിച്ചെന്നാണ് സി.പി.ഐ.എം പൊളിറ്റ്ബ്യുറോ അംഗം എം.എ.ബേബിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെങ്ങനെ ബി.ജെ.പി ജയിക്കുമെന്നും മുരളീധരന്‍ ചോദിക്കുന്നു.

ഒരു കോര്‍പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബി.ജെ.പിയെ നേരിടാന്‍ കഴിയാത്ത സി.പി.ഐ.എമ്മാണ് രാജ്യത്തു ബി.ജെ.പിയെ നേരിടാന്‍ പോകുന്നതെന്നു കെ.മുരളീധരന്‍ പരിഹസിച്ചു.സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നു തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബി.ജെ.പിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.മട്ടന്നൂരിലെ ഷുഹൈബ് വധം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുടെ ചെക്കു കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ നടത്തിയതാണോ എന്നു സംശയിക്കണമെന്നും ഒരു രാഷ്ട്രീയ സംഘര്‍ഷവും ഇല്ലാതിരുന്ന സ്ഥലത്തു ഷുഹൈബ് കൊല്ലപ്പെടുകയും അതിന്റെ തൊട്ടടുത്ത ദിവസം ബിനോയിയുടെയും ബിനീഷിന്റെയും യാത്രാവിലക്ക് ഇല്ലാതാവുകയും ചെയ്‌തെന്നും ഇത് പരിശോധിക്കേണ്ടതാണെന്നും മുരളീധരന്‍ പറയുന്നു.

കെ മുരളീധരൻറെ മകനും രാഷ്ട്രീയത്തിലേക്ക്!. കെപിസിസി തലപ്പത്ത് മറ്റൊരു നേതൃപുത്രൻ കൂടി ഉടൻ എത്തും.ശബരിമലയിലും മക്കൾ രാഷ്ട്രീയത്തിലും തകരുന്ന കോൺഗ്രസ് കോണ്‍ഗ്രസിലെ പിളര്‍പ്പ് പാര്‍ട്ടി ചാനലിലേക്കും; ചാനല്‍ മേധാവി ബി എസ് ഷിജു രാജിവെച്ചു, കെ മുരളീധരനുമായുള്ള അസ്വാരസ്യമെന്ന് സൂചനകള്‍ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം; ചതിച്ചത് നരസിംഹ റാവു; കെ.മുരളീധരന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് -കെ.മുരളീധരന്‍ കെപിസിസി ഗ്രൂപ്പ് സംഘപരിവാര്‍ പിടിച്ചടുക്കി: ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് കെ മുരളീധരന്‍
Latest
Widgets Magazine