ട്രംപിന് ജോലിക്കാരിയില്‍ ഒരു കുഞ്ഞ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരന്‍

അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ഡ്രംപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ് വേള്‍ഡ് ടവറിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍. ട്രംപിന് ജോലിക്കാരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും വൈകാതെ ഈ വാര്‍ത്ത വീണ്ടും ചര്‍ച്ചകളുണ്ടാക്കുമെന്നാണ് കരുതുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരനുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ ഇയാള്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നുവെന്നും എന്നാല്‍ അമേരിക്കന്‍ മീഡിയ ഇങ്ക് എന്ന പബ്ലിഷേഴ്സുമായുള്ള ഉടമ്ബടി പ്രകാരം ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാതിരുന്നതാണെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ ഉണ്ടാക്കിയ ഉടമ്ബടിയുടെ കാലാവധി ഇപ്പോള്‍ തീര്‍ന്നതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ട്രംപുമായി അടുത്ത ബന്ധുക്കളോ അധികൃതരോ ഒന്നുംതന്നെ ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

Top