ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിക്ക് ലഭിച്ചത് 453,673 ജോലി ഓഫറുകള്‍…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി പുലിവാലു പിടിച്ച യുവതിക്ക് ജോലി വാഗ്ദാനങ്ങളുടെ പെരുമഴ. സംഭവത്തെ തുടര്‍ന്ന് ജൂലി ബ്രിസ്മാന്‍ എന്ന 50കാരിയെ ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിരവധി ജോലി വാഗ്ഗാനങ്ങള്‍ അവരെ തേടിയെത്തിയത്. അത് അഞ്ചോ പത്തോ ഒന്നുമല്ല, 453,673 ജോലി ഓഫറുകള്‍. ഒക്ടോബര്‍ 28 ന് സൈക്കിളില്‍ പോകവെയാണ് പ്രസിഡന്റിന്റെ വാഹനത്തിന് നേരെ ജൂലി ബ്രിസ്മാന്‍ നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലേക്കുള്ള യാത്രയിലായിരുന്നു. ട്രംപ് കടന്നുപോയപ്പോള്‍ എന്റെ ചോര തിളച്ചുവെന്നാണ് സംഭവത്തിന് യുവതി നല്കിയ വിശദ്ധീകരണം. എ.എഫ്.പിയുടെ വൈറ്റ് ഹൗസ് ഫോട്ടോഗ്രഫറായ ബ്രണ്ടന്‍ സ്മിലോവ്‌സ്‌കിയാണ് നടുവിരല് കാണിക്കുന്ന ജൂലിയുടെ ചിത്രം പകര്‍ത്തിയത്. ഫോട്ടോ പിന്നീട് വൈറലാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാരിനും സൈന്യത്തിനും വേണ്ടി ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയായ അക്കിമ ജോലിയില്‍ നിന്ന് യുവതിയെ പുറത്താക്കുകയും ചെയ്തിരുന്നു. ജൂലി ബ്രിസ്മാന്‍ സൈക്കിള്‍ ഓടിച്ച് കയറ്റിയത് അമേരിക്കന്‍ ജനതയുടെ ഹൃദയങ്ങളിലേക്കായിരുന്നു എന്നു പറയാം. നടുവിരല്‍ തുമ്പാല്‍ തെറിച്ച ജോലിക്ക് പകരം കൈക്കുമ്പിള്‍ നിറയെ ജോലികള്‍ അവരെ തേടിയെത്തി. അവരുടെ പ്രവൃ‍ത്തിയെ പ്രശംസിച്ചാണ് മിക്കവരും ജോലി വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുള്ളത്.

Latest
Widgets Magazine