അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

മെക്‌സിക്കന്‍ മതില്‍ നിര്‍മിക്കുന്നതിനായി പണം സമാഹരിക്കുന്നതിനായാണ് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍വച്ച് നടത്തിയ പ്രഖ്യാപനത്തില്‍ മെക്‌സിക്കന്‍ മതിലിന്റെ ആവശ്യകത ട്രംപ് ആവര്‍ത്തിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ലഹരി മരുന്നുകളും കുറ്റവാളികളും ഗുണ്ടാസംഘങ്ങളും അമേരിക്കയിലേക്ക് കടക്കുന്നത് തടയാന്‍ മതില്‍ അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. മതിലിന്റെ നിര്‍മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്.

ഇത് നല്‍കാന്‍ യു.എസ്. കോണ്‍ഗ്രസ് തയ്യാറാകത്തതോടെയാണ് ട്രംപ് അടിയന്തരാവസ്ഥയിലേക്ക് കടന്നത്. അധികാരദുര്‍വിനോയഗമെന്നാണ് ഡെമോക്രാറ്റുകള്‍ ട്രംപിന്റെ നടപടിയെ വിശേഷിപ്പിച്ചത്. ഭരണഘടനാവിരുദ്ധമായ നടപടിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ എതിര്‍ത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് രണ്ട് മാസത്തോളം നിലനിന്നിരുന്ന ഭരണസ്തംഭനം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ ട്രംപ് ഒപ്പുവെയ്ക്കും. മതില്‍ നിര്‍മാണത്തിനായി തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഡെമോക്രാറ്റുകളെ നിയമത്തിന്റെ സഹായത്തോടെയാണ് ട്രംപ് നേരിടുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

Top