ട്രംപിന്‍റെ പുതിയ കാമുകി ആര്? വൂള്‍ഫിന്‍റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യജീവിതം സംബന്ധിച്ച് നിരവധി രഹസ്യങ്ങള്‍ പുറത്തുവിട്ട കൃതിയായിരുന്നു മൈക്കല്‍ വൂള്‍ഫിന്റെ ഫയര്‍ ആന്‍ഡ് ഫ്യൂറി. പുതിയ ആരോപണമാണ് ട്രംപിനെതിരെ വൂള്‍ഫ് ഉന്നയിച്ചിരിക്കുന്നത്. ട്രംപിനിപ്പോഴും ഒരു കാമുകിയുണ്ടെന്നാണ് വൂള്‍ഫ് ആരോപിച്ചിരിക്കുന്നത്. ബില്‍ മാഹറുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുസ്തകത്തില്‍ എന്തെങ്കിലും ഒരു കാര്യം വിട്ടുപോയിട്ടുണ്ടോ എന്ന മാഹറുടെ ചോദ്യത്തിന് മറുപടിയായാണ് വൂള്‍ഫ് ട്രംപിന്റെ പുതിയ കാമുകിയെ കുറിച്ച് പറഞ്ഞത്. പുസ്തകത്തില്‍ നല്‍കിയ കാര്യങ്ങള്‍ക്കെല്ലാം തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും പൂര്‍ണമായ തെളിവുകളില്ലാത്ത ചിലത് ഉപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ട്രംപിന് ഒരു സ്ത്രീയുമായി ഇപ്പോഴും ബന്ധമുണ്ടെന്നും ബാക്കിയെല്ലാം വരികള്‍ക്കിടയില്‍ വായിക്കാമെന്നും വൂള്‍ഫ് പറഞ്ഞത്. വൂള്‍ഫിന്റെ വെളിപ്പെടുത്തല്‍കൂടി വന്നതോടെ, ട്രംപിന്റെ പുതിയ കാമുകിയാരെന്ന ചോദ്യം അമേരിക്കന്‍ സമൂഹത്തില്‍ വീണ്ടും സജീവമായി. ട്രംപിന്റെ ഭാര്യ മെലിയ ട്രംപ് ഇളയ കുട്ടിക്ക് ജന്മം നല്‍കിയ വേളയില്‍ ട്രംപിന് നീലച്ചിത്രങ്ങളിലെ നായികയായിരുന്ന സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം അടുത്തിടെ പുറത്തുവന്നിരുന്നു. 2006ലായിരുന്നു അത്. എന്നാല്‍, ഈ ആരോപണം ട്രംപും സ്റ്റെഫാനിയും നിഷേധിച്ചു.

സ്‌റ്റെഫാനിയുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ ആദ്യം വന്നത് വാള്‍ സ്ട്രീറ്റ് ജേണലിലാണ്. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കുന്നതിന് ട്രംപും അദ്ദേഹത്തിന്റെ അറ്റോണി മൈക്കല്‍ കോഹനും ചേര്‍ന്ന് 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൊട്ടുമുമ്പ് സ്റ്റെഫാനിക്ക് 130,000 ഡോളര്‍ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, മിണ്ടാതിരിക്കാന്‍ ഇങ്ങനെ പണം വാങ്ങിയത് സ്റ്റെഫാനി മാത്രമല്ലെന്ന റിപ്പോര്‍ട്ടും പിന്നലെയുണ്ടായി. നൂറോളം സ്ത്രീകളെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പണം കൊടുത്ത് ട്രംപ് വശത്താക്കിയത്. മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ട്രംപും സുന്ദരികളുമായുള്ള ദൃശ്യങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പക്കലുണ്ടെന്നും അതുപയോഗിച്ച് റഷ്യ ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top