പോണ്‍ നടിയുമായുള്ള നിയമയുദ്ധത്തില്‍ ട്രംപിന് വന്‍ തിരിച്ചടി. ട്രംപിന്‍റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാക്കുന്ന വെളിപ്പെടുത്തൽ

വാഷിംഗ്ടൺ :പോണ്‍ നടി സ്റ്റോമി ഡാനിയേല്‍സുമായുള്ള നിയമയുദ്ധത്തില്‍ ട്രംപിന് വന്‍ തിരിച്ചടി നൽകിക്കൊണ്ട് ട്രംപിന്‍റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാക്കുന്ന വെളിപ്പെടുത്തൽ . സ്റ്റോമി ഡാനിയേല്‍സിന് ട്രംപിന്‍റെ അഭിഭാഷകന്‍ മൈക്കേല്‍ കോഹന്‍ പണം നല്‍കിയെന്നും ഈ തുക ട്രംപ് കോഹന് നല്‍കിയിരുന്നുവെന്നും ട്രംപിന്‍റെ നിയമോപദേഷ്ടാവും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റൂഡി ഗിലിയാനി. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗിലിയാനിയുടെ പരാമര്‍ശം. പണം നല്‍കിയത് തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നല്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പണം നല്‍കിയതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു നേരത്തെ ട്രംപിന്‍റെ വാദം.

യു.എസ് പ്രസി‍ഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാക്കുന്നതാണ് പോണ്‍ നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം. 2006ല്‍ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം പുറത്ത് പറയാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റോമി ഡാനിയല്‍സിന് ഒരു ലക്ഷത്തിമുപ്പതിനായിരം ഡോളര്‍ നല്‍കിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്നും ആയതിനാല്‍ കരാര് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സ്റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ട്രംപിന്‍റെ അഭിഭാഷകന്‍ വഴിയാണ് പണം കൈമാറിയതെന്ന സ്റ്റോമി ഡാനിയല്‍സിന്‍റെ വാദം സ്ഥിരീകരിക്കുകയാണ് റൂഡി ഗിലിയാനി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്‍റെ അഭിഭാഷകന്‍ മൈക്കേല്‍ കോഹന്‍ തന്നില്‍ നിന്ന് സ്വീകരിച്ച തുക തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നല്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ പണം കൈമാറ്റം സംബന്ധിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ പണം കൈമാറിയത് സംബന്ധിച്ച് തുടക്കത്തില്‍ പ്രസിഡന്‍റിന് അറിയില്ലായിരുന്നുവെന്നാണ് വൈറ്റ് ഹൌസ് പ്രതികരിച്ചത്.

Top