വിമാനത്താവളത്തിന് ബലക്ഷയം; അധികൃതര്‍ കണ്ണടയ്ക്കുന്നു; കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുവെന്ന് ഇബ്രാഹിം എംഎല്‍എ

tv-ibrahim-iuml-udf-candidate-kondotty

കോഴിക്കോട്: 2015ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ടിവി ഇബ്രാഹിം എംഎല്‍എ. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് തടഞ്ഞുവെച്ചിട്ടും പരിഹാരം കണ്ടെത്താതെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ കണ്ണടയ്ക്കുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുവെന്നാണ് ടിവി ഇബ്രാഹിം ആരോപിക്കുന്നത്. ഏത് വലിയ വിമാനത്തേയും ഉള്‍ക്കൊളളാന്‍ കരിപ്പൂരിലെ റണ്‍വേ പ്രാപ്തമായിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഡിജിസിഎയും എയര്‍പോര്‍ട്ട് അതോറിറ്റിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണെന്ന് ടിവി ഇബ്രാഹിം എംഎല്‍എ പറഞ്ഞു. കരിപ്പൂരിനെ സംരക്ഷിക്കാന്‍ ജില്ലയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗ് നേരിട്ട് രംഗത്തിറങ്ങുമെന്നും ടിവി ഇബ്രാഹിം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ഫെബ്രുവരിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് പുനരാരംഭിക്കാന്‍ ആകുമെന്നായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഡിജിസിഎ അനുമതി നല്‍കിയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ ഇറക്കാനാകു എന്നാണ് അതോറിറ്റി പറയുന്നത്. എന്നാല്‍ കരിപ്പൂരിന്റെ റണ്‍വെ മറ്റേത് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ റണ്‍വെയും പോലെ വലിയ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നിട്ടും എയര്‍പോര്‍ട്ട് അതോറിറ്റി മാത്രം ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല.

കരിപ്പൂരിനെ തകര്‍ക്കാന്‍ ആരു ശ്രമം നടത്തിയാലും അതിനെ ജില്ലയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗ് ശക്തിയുക്തം എതിര്‍ക്കുമെന്നും ഇതിനായി പ്രക്ഷോഭ പരിപാടികള്‍ക്ക് ലീഗ് നേതൃത്വം നല്‍കുമെന്നും സ്ഥലം എംഎല്‍എ കൂടിയായ ടിവി ഇബ്രാഹിം പറഞ്ഞു. കരിപ്പൂര്‍ വിഷയത്തില്‍ ഇടപെടല്‍ ശക്തമാക്കാന്‍ കഴിഞ്ഞ ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു.

Top