തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; സ്റ്റേഷനിലേക്ക് എത്തേണ്ട ട്രെയിനുകള്‍ വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുന്നു

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. എഞ്ചിന്‍ പാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചത്. ഈ എഞ്ചിന്‍ പാളത്തിൽ നിന്നു നീക്കിയതിന് ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ. ഇതേ തുടര്‍ന്ന് സ്റ്റേഷനിലേക്ക് എത്തേണ്ട ട്രെയിനുകള്‍ വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്. 11.15ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസും വൈകുന്നു.

യാര്‍ഡില്‍ നിന്ന് പാളത്തിലേക്ക് കൊണ്ടുവന്ന എഞ്ചിന്‍ രാവിലെയാണ് പാളത്തില്‍ കുടങ്ങിയത്. ഇതോടെ ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം തകരാറിലായി. രാവിലെ 9.42 ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്സ്പ്രസ് 12 മണി വരെ കൊച്ചുവേളി സ്റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന് 12.30ഓടെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് ഈ ട്രെയിന്‍ എത്തിക്കുകയായിരുന്നു. ഇന്റർസിറ്റി, മലബാർ എക്സ്പ്രസ്, ബോംബൈ കന്യാകുമാരി എക്സ്പ്രസ്, ജയന്തി ജനത എക്സ്പ്രസ് എന്നിവ വൈകി ഓടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top