തിരുവനന്തപുരം രാജധാനി എക്സ്പസ് പാളംതെറ്റി; രണ്ട് കോച്ചുകള്‍ പാളം തെറ്റി; ഒരു മരണം

ഗോധ്ര: തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസ് ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയില്‍ ലെവല്‍ക്രോസില്‍ കയറിയ ട്രക്കില്‍ ഇടിച്ച് പാളം തെറ്റി. ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രെയിന്‍ യാത്രക്കാര്‍ക്കു പരുക്കില്ലെന്നു റെയില്‍വേ അറിയിച്ചു.

ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ നിയന്ത്രണം വിട്ട ട്രക്ക് വന്നിടിച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ആ സമയം അതുവഴി കടന്നു പോയ ട്രെയിനിന്റെ ബോഗികളില്‍ ഇടിച്ചു. രാവിലെ 6.45 നായിരുന്നു സംഭവം. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിന്‍ സംഭവ സ്ഥലത്തു നിന്നും നീക്കി.

Latest