ട്വന്റി പിറന്നാളിന്‌ ചിത്രങ്ങൾ പുറത്തുവിട്ട് സച്ചിന്റെ മകൾ സാറ…സാറയുടെ പുതിയ ചിത്രങ്ങള്‍ വൈറൽ

മുംബൈ :ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഒക്‌ടോബറില്‍ 20-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സാറയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്.ഇതുവരെ ഇത്രമാത്രം ചിത്രങ്ങൾ സാറാ പുറത്തുവിട്ടിട്ടില്ലായിരുന്നു. മോഡൽ രംഗമാണ്‌ സാറക്കിഷ്ടം.sara-new

അപൂര്‍വമായി മാത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരപുത്രിയാണ് സാറ. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി തന്നെയാണ് സാറ.1997 ഒക്‌ടോബര്‍ 12നാണ് സാറ ജനിച്ചത്. അടുത്ത മാസം പന്ത്രണ്ടിന് സാറയ്ക്ക് 20 വയസാകും. കുട്ടിത്തം തുളുമ്പുന്ന മുഖവുമായി സച്ചിനൊപ്പം അപൂര്‍വമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാറ ഇന്ന് കൗമാരം പിന്നിട്ട് യൗവനത്തിലേക്ക് കാലൂന്നിയിരിക്കുന്നു.sara2

നിരവധി റൂമറുകള്‍ക്ക് പലപ്പോഴും ഇരയായിട്ടുളളതാണ് സച്ചിന്റെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍. പാപ്പരാസികള്‍ ക്യാമറകണ്ണുമായി സാറയുടെ പിന്നാലെ എപ്പോഴും ഉണ്ട്. അതിനാല്‍ തന്നെ സച്ചിന്റെ മകളെ കുറിച്ചുളള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പഞ്ഞമില്ല.മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ മകനുമായി സാറ പ്രണയത്തിലാണെന്ന വാര്‍ത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ സച്ചിനുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്.sara-sachin tendulkar

നേരത്തെ സച്ചിനെ പോലും പ്രകോപിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ സാറയെ കുറിച്ചുളള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അന്ന് തന്റെ മകള്‍ പഠനത്തിലാണ് ഇപ്പോള്‍ പൂര്‍ണ്ണശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന് സച്ചിന്‍ തന്നെ വിശദീകരിച്ചു.

സച്ചിന്റെ മകള്‍ ഒരാളുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. റിലൈന്‍സ് തലവന്‍ സാക്ഷാല്‍ മുകേഷ് അമ്പാനിയുടേയും നിതാ അംമ്പാനിയുടേയും മകന്‍ അനന്ദ് അംമ്പാനിയാണത്രെ സച്ചിന്റെ മകളുടെ കാമുകന്‍. സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറുമെന്നും വാര്‍ത്തകളുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ ആണത്രെ സാറയുടെ ആദ്യ നായകന്‍.നേരത്തെ അംമ്പാനിയുടെ മകന്‍ തന്റെ അമിത വണ്ണം കുറച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 208 കിലോഗ്രാം ഉണ്ടായിരുന്ന ആനന്ദ് കേവലം 108 കിലോ ആയി കുറഞ്ഞാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

Latest
Widgets Magazine