കുറ്റിപ്പുറത്തെ ലോഡിജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; ദമ്പതികളാണെന്നും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിലെ യാവാവും യുവതിയും ഒന്നിക്കുന്നു. തങ്ങള്‍ ഒന്നിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതായി യുവതി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്നുകാണിച്ച് യുവതി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിണ് യുവതി ആവശ്യം ഉന്നയിച്ചത്.

സെപ്റ്റംബര്‍ 21-നാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിയായ യുവാവിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതിന് കേസായി. സംഭവത്തില്‍ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തില്‍ പറ്റിയതാണെന്നും യുവതി മുറിച്ചതല്ലെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ചു. യുവതിയുടെകൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. വിവാഹിതരാണെന്നും യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്നുമാണ് യുവതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്.

ഏപ്രില്‍ 12-ന് പാലക്കാട്ട് ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം നടന്നെന്ന് യുവതി ബോധിപ്പിച്ചു. വൈകാതെ യുവാവ് കുവൈത്തില്‍ പോയി. തിരികെ നാട്ടിലെത്തിയപ്പോള്‍ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയില്ലെന്ന് യുവാവ് അറിയിച്ചു. വിഷമംമൂലം യുവതി ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങി. അത് തടയവേയാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്.

Latest
Widgets Magazine