
കണ്ണൂര്‍ :മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ വിദേശി ഉള്‍പ്പെടെ കസ്റ്റഡിയില്‍.മുഖ്യമന്ത്രി പിണറായി വിജയ്‌നറെ കണ്ണൂര്‍ പിണറായിയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ വിദേശി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. ബി.ജെ.പി പ്രവര്‍ത്തകനും പിണറായി പുത്തന്‍കണ്ടം സ്വദേശിയുമായ വിനോദ് കൃഷ്ണന്‍. ഇംഗ്ലണ്ട് സ്വദേശി ഫെഡറിക് എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകിട്ടാണ് സംഭവം. വിനോദിനൊപ്പമാണ് ഫെഡറിക് താമസിച്ചിരുന്നത്. ഇവര്‍ അതിക്രമിച്ച് കയറിയതിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തു വരികയാണെന്നും അതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നുമാണ് പോലീസ് അറിയിക്കുന്നത്