വടക്കാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം: രണ്ട് കുട്ടികള്‍ വെന്ത്മരിച്ചു

തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീടുകത്തി രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തിലാണ് കുട്ടികള്‍ മരണപ്പെട്ടത്. ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്‌സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു.

കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്.

ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ ഭാര്യ ബിന്ദു(35), മൂത്ത മകള്‍ സെലസ് നിയ(12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു.

അമിത മയക്കുമരുന്നും, രാത്രീ നീണ്ട സെക്‌സും ജീവന്‍ കവര്‍ന്നു: പ്രമുഖ മോഡല്‍ ഡോക്ടറുടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ മദ്യപനാണെന്ന് കരുതി കണ്ടവര്‍ മുഖം തിരിച്ചു; അവശനായി വീണുപോയ വൃദ്ധന്‍ റോഡരുകില്‍ മരിച്ചു ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍; ശുചിമുറിയില്‍ നഗ്നരായി പരസ്പരം ആലിംഗനം ചെയ്ത നിലയില്‍ മൃതദേഹങ്ങള്‍ കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ടവര്‍ മരണപ്പെട്ട നിലയില്‍; എഞ്ചിന്‍ ഓണ്‍ ചെയ്തിരുന്നതിനാല്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം മരണമെത്തുന്നതിന് തൊട്ടുമുമ്പ് ക്യാന്‍സര്‍ രോഗിയെ ജീവിതപങ്കാളിയാക്കി; ലോകത്തെ കണ്ണീരണിയിച്ച് യുഎസ് ദമ്പതികള്‍
Latest
Widgets Magazine