മാതാവിന്റെ മൃതദേഹം ഒന്‍പത് മാസം വീടിനുള്ളില്‍ സൂക്ഷിച്ചു; പുഴുവരിച്ച മൃതദേഹം അധികൃതര്‍ കണ്ടെത്തി

ഹരിങ്കട്ട: മാതാവിന്റെ മൃതദേഹം സംസ്‌കാരിക്കാതെ ഒന്‍പത് മാസത്തോളം വീടിനുള്ളില്‍ സൂക്ഷിച്ച റിപ്പോര്‍ട്ടാണ് പശ്ചിമ ബംഗാളില്‍ നിന്നും ലഭിക്കുന്നത്. പശ്ചിമ ബംഗാളിലെ സിംഹട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാതാവിന്റെ അസ്ഥികൂടം മുന്‍സിപ്പാലിറ്റിയുടെ സര്‍വ്വേ അധികൃതര്‍ കണ്ടെടുത്തു.

സംഭവത്തെ തുടര്‍ന്ന് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ സാഹ, അജിത്ത് സാഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 16നാണ് ഇവരുടെ മാതാവ് മരണപ്പെട്ടത്. എന്നാല്‍, പ്രദേശത്തെ കൊടുംതണുപ്പ് മൂലം അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ലെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്.

പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹത്തില്‍ പുഴുവരിച്ചിരുന്നുവെന്ന് പിന്നീട് സംസ്‌കരിക്കാന്‍ സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍, അമ്മ മരണപ്പെട്ടെന്ന് അയല്‍വാസ.ികള്‍ പോലും അറിഞ്ഞിരുന്നില്ല. അമ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ അസുഖമാണെന്നും ഉറങ്ങുകയാണെന്നും പറയും.

അമ്മയെ കാണാന്‍ അയല്‍വാസികളെയും അനുവദിച്ചില്ല. പിന്നീട് മുന്‍സിപ്പാലിറ്റിയുടെ സര്‍വ്വേയ്ക്കായി അധികൃതര്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മണത്തറിഞ്ഞത്. വീടിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ അധികൃതരെ മക്കള്‍ തടഞ്ഞു. പിന്നീട് അയല്‍ക്കാരെ കൂട്ടിവന്ന് ബലമായി അകത്തേക്ക് പ്രവേശിക്കുകയുമാണ് ചെയ്തത്. വീടിനുള്ളില്‍ മാതാവിന്റെ അസ്ഥികൂടമാണ് കണ്ടെടുത്തത്.

അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒ​രു കോ​ടി രൂ​പ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ ദേശീയഗാനത്തോട് അനാദരവ് കാണിച്ച എസ്എഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍ ഇസ്ലാം പണ്ഡിതന്‍ എംഎം അക്ബര്‍ അറസ്റ്റില്‍; പീസ് സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റിലായത് ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെ
Latest
Widgets Magazine