പൊലീസുകാരുടെ മീശ പരിപാലനത്തിനുള്ള അലവന്‍സ് വര്‍ധിപ്പിച്ചു

ലഖ്‌നൗ: യുപിയില്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് സേനയിലെ മീശക്കാര്‍ക്ക് കൊമ്പന്‍ മീശ പരിപാലിക്കുന്നതിനുള്ള തുക 400% വര്‍ധിപ്പിച്ചു. എഡിജി ബിനോദ് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്താകെ 33 സ്‌പെഷ്യല്‍ ആംഡ് ബറ്റാലിയനുകളാണുള്ളത്. 50 രൂപയാണ് മീശ പരിപാലിക്കാന്‍ ഇപ്പോള്‍ പൊലീസുകാര്‍ക്ക് നല്‍കി വരുന്നത്. ഇനി ഈയിനത്തില്‍ ഇവര്‍ക്ക് 250 രൂപ മാസശമ്പളത്തിനൊപ്പം ലഭിക്കും.

വലിയ മീശയുള്ള പോലീസുകാരെ ഇപ്പോള്‍ സേനയില്‍ വിരളമായി മാത്രമേ കാണുന്നുള്ളുവെന്നും മുന്‍കാലങ്ങളിലെപ്പോലെ കൊമ്പന്‍ മീശക്കാരുടെ എണ്ണം കൂട്ടാനാണ് ഈയൊരു നടപടിയെന്നും എഡിജി കൂട്ടിച്ചേര്‍ത്തു. ജനുവരി 11 നാണ് ബിനോദ് കുമാര്‍ സ്‌പെഷ്യല്‍ ആംഡ് സേനയുടെ തലപ്പത്തെത്തിയത്. കുംഭമേളയ്ക്കിടെ വലിയ മീശയുള്ള നാലഞ്ചു പോലീസുകാരെ കണ്ടത് തന്റെ പുതിയ നടപടിക്ക് പ്രേരണ നല്‍കിയതെന്ന് ബിനോദ് കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷന്മാരുടെ പ്രത്യേകിച്ച് പോലീസുകാരുടെ വ്യക്തിത്വത്തില്‍ മീശയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും എന്നാല്‍ വലിയ മീശവെയ്ക്കുന്നത് തികച്ചും ഒരാളുടെ താല്‍പര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാരുടെ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ താമസിയാതെ സ്വീകരിക്കുമെന്ന് എഡിജി അറിയിച്ചു. ബിനോദ് കുമാറിന്റെ നടപടി പ്രശംസനീയമാണെന്ന് മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഹര്‍പല്‍ സിങ് പറഞ്ഞു.

Top