യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ച് നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനുഷ്യ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിൽ അഞ്ച് ദിവസമാണ് അവധി നൽകിയിരിക്കുന്നത്. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ദേശീയ ദിനം. അഞ്ചിന് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഒന്നും രണ്ടും വാരാന്ത്യ അവധി ദിവസങ്ങളാണ്.

Latest
Widgets Magazine