ആഡ്രിയന്‍ സൂസനോട് ചോദിച്ചു വില്‍ യു മാരി മി; സിപ് ലൈനില്‍ വെച്ച് മലയാളി യുവതിക്ക് കിട്ടിയത് കിടിലന്‍ വിവാഹാഭ്യര്‍ത്ഥന

റാസല്‍ഖൈമ: അകാശത്തുവെച്ചൊരു വിവാഹാഭ്യര്‍ത്ഥന. ബെംഗളൂരു സ്വദേശി ആഡ്രിയന്‍ മക്കയ്(30) ആണ് തന്റെ കൂട്ടുകാരിയും ബെംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയുമായ സൂസന്‍ കുരുവിളയോട് നീലാകാശത്തെ സാക്ഷി നിര്‍ത്തി തന്റെ ജീവിത പങ്കാളിയാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചത്. ലോകത്തെ ഏറ്റവും നീളമുള്ള റാസല്‍ഖൈമയിലെ സിപ് ലൈനില്‍ വെച്ചാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ വ്യത്യസ്തമായ വിവാഹാഭ്യര്‍ത്ഥന നടന്നത്. റാസല്‍ഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി, ടോറോ വെര്‍ഡെ യുഎഇ എന്നിവ സംയുക്തമായി ഒരുക്കിയ ‘വില്‍ യു മാരി മി’ എന്ന ബാനറിന് കീഴിലായിരുന്നു ആന്‍ഡ്രിയന്‍-സൂസന്‍ വിവാഹാലോചന.

യുഎഇയുടെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയ്‌സ് മലനിരയില്‍ നിന്ന് 80 മീറ്റര്‍ ഉയരത്തിലാണ് സിപ് ലൈന്‍. 2.83 കിലോ മീറ്റര്‍ സിപ് ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ ആന്‍ഡ്രിയന്റെ ചോദ്യം ബാനറായി ഉയര്‍ന്നപ്പോള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും കൂടുതല്‍ ആലോചിക്കാതെ സൂസന്‍ തന്റെ സമ്മതമറിയിച്ചു. മനസ്സമ്മത ചടങ്ങിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് ലോകത്തെ ഏറ്റവും നീളമുള്ള സിപ് ലൈനിനെക്കുറിച്ച് കേട്ടറിഞ്ഞതെന്ന് ആന്‍ഡ്രിയന്‍ പറഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല ഇതു തന്നെ ഏറ്റവും രസകരമായ വേദിയെന്ന് തീരുമാനിച്ചു. താമസിയാതെ സൂസനെയും കൂട്ടി യുഎഇയിലേയ്ക്ക് പുറപ്പെട്ടു. മനോഹരമായ റാസല്‍ഖൈമയിലെ കോരിത്തരിപ്പിക്കുന്ന ജബല്‍ ജെയ്‌സ് മലനിരകളില്‍ നിന്നുള്ള സിപ് ലൈനിലൂടെയുള്ള ഈ യാത്ര ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് ഇരുവരും പറഞ്ഞു.

കല്യാണത്തിന് വീട്ടുകാരെ സമ്മതിപ്പിക്കാനെന്ന് പറഞ്ഞ് ഇന്ത്യയിലേക്ക് വന്ന കാമുകന്റെ വിവരമില്ല; കാമുകനെ തിരഞ്ഞ് രണ്ട് മക്കളുടെ അമ്മയായ മലേഷ്യന്‍ യുവതി ഇന്ത്യയില്‍ പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് സച്ചിന്‍-ഭവ്യ ദമ്പതികള്‍ രണ്ട് യുവാക്കള്‍ ഒന്നിച്ച് ഒരു പെണ്‍ക്കുട്ടിയെ പ്രണയിച്ചു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ… കണ്ണ് നനയിക്കുന്ന പ്രണയക്കുറിപ്പ്… അനുജന്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ച പെണ്ണിന് ജ്യേഷ്ഠനോട് പ്രണയം; വീട്ടിലെ പ്രാരാബ്ദം മൂലം വരന്റെ വീട്ടില്‍ പെണ്‍കുട്ടിയും അമ്മയും താമസമാക്കിയപ്പോള്‍ സഹോദരങ്ങള്‍ രണ്ട് പേരും പീഡനത്തിനിരയാക്കി…
Latest