യുസി ബ്രൗസറിനെ സൂക്ഷിക്കുക; ചൈനക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു

ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസറിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. യുസി ബ്രൗസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനക്ക് ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിവരം സത്യമാണെന്ന് തെളിഞ്ഞാല്‍ യുസി ബ്രൗസര്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൗസറുകളിലൊന്നാണ്.

മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോരുന്നതായി ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലും വിവരങ്ങള്‍ ചോരുന്നുവെന്നാണ് ചിലര്‍ പരാതിപ്പെട്ടിട്ടുള്ളത്.

ഇതു സംബന്ധിച്ച് യുസി വെബിന് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും ഐടി മന്ത്രാലയം അറിയിച്ചു.

ആലിബാബയുടെ മൊബൈല്‍ ബിസിനസ് സംരംഭമാണ് യുസി ബ്രൗസര്‍. പേടിഎമ്മിലും സ്‌നാപ്ഡീലിലും നിക്ഷേപമുള്ള കമ്പനിയാണ് ആലിബാബ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ബ്രൗസറാണ് യുസി ബ്രൗസര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ബ്രൗസറും യുസി ബ്രൗസര്‍ ആണ്.

Latest
Widgets Magazine