കേരളത്തിലെ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനം; ജനങ്ങളുടെയും ലോകത്തിന്റെയും ഭാവിയെ കുറിച്ച് നേതാക്കള്‍ ചിന്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറൈസ്. പ്രശ്നത്തിന്റെ അടിയന്തരപ്രാധാന്യത്തെ കുറിച്ച് ആര്‍ക്കും സംശയം വേണ്ട. ജനങ്ങളുടെയും ലോകത്തിന്റെയും ഭാവിയെ കുറിച്ച് നേതാക്കള്‍ ചിന്തിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

പ്രളയത്തിന് ശേഷം നദികളിലും തോടുകളിലും ക്രമാതീതമായി ജലനിരപ്പ് കുറയുകയാണ്. ഇത് കേരളത്തെയൊട്ടാകെ ആശങ്കയിലാത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. അടുത്ത ദിവസങ്ങളിലായി തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നി ജില്ലകളില്‍ നിന്നായി സൂര്യാഘാതമേറ്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കടുത്ത വേനലിലും ജലസമ്ബുഷടമായി ഒഴുകുന്ന പെരിയാറില്‍ പലഭാഗത്തും മണല്‍ത്തിട്ടകള്‍ പ്രത്യക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് കാലാവസ്ഥയുടെ അതീവ പ്രാധാന്യം വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാക്കുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top