യു.എൻ.എയും തട്ടിപ്പ് രാഷ്ട്രീയക്കാരും ചേർന്ന് നഴസുമാരെ ചതിച്ചു: ജോലിയില്ലാതെയായത് 60 പാവങ്ങൾക്ക്; നഴ്‌സുമാരെ വഞ്ചിച്ച് ഇല്ലാതാക്കിയവർ മറുപടി പറയുമോ

സ്വന്തം ലേഖകൻ

കോട്ടയം: ഭാര്ത് ആശുപത്രിക്കെതിരെ കഴിഞ്ഞ നൂറു ദിവസത്തോളമായി നടന്ന സമരത്തിനൊടുവിൽ വിജയം തങ്ങൾക്കെന്ന് അവകാശപ്പെട്ട് യുഎൻഎയും ഒരു വിഭാഗം നഴ്‌സുമാരും രംഗത്ത് എത്തി. എന്നാൽ, സമര വിജയം അവകാശപ്പെട്ട് നഴ്‌സുമാർ പോലും അറിഞ്ഞില്ല, തങ്ങൾ ചതിക്കപ്പെടുകയായിരുന്നു എന്ന യാഥാർഥ്യം. ഭാരത് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 7 മുതൽ തുടങ്ങിയ സമരം  ലേബർ കമ്മീഷണറുടെ മാധ്യസ്തതയിൽ നടന്ന ചർച്ചയിൽ ഒത്തു തീർപ്പായതിലെ സത്യം എന്താണ് എന്ന് ലോകം മുഴുവൻ ഉള്ള മലയാളികളും അറിയണം. അവിടെ സമരം ഒത്തു തീർത്തു എന്നും ചരിത്ര വിജയം എന്നും നേഴ്‌സുമാർക്കായി സമരം നടത്തിയ യു.എൻ എ എന്ന സംഘടനയും അതിന്റെ നേതാവ് ജാസ്മിൻ ഷായും പറഞ്ഞിരുന്നു.സമരം ചരിത്ര വിജയം എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ അത് സത്യമല്ലായിരുന്നു. വസ്തുതകൾ വളച്ചൊടിക്കുകയായിരുന്നു. നേഴ്‌സുമാരേ വയ്ച്ച് പണം ഉണ്ടാക്കുകയും, സമരത്തിന്റെ പേരിൽ കോടി കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്ത് എന്നാരോപണം നിലനില്ക്കുമ്പോൾ യു.എൻ.എ വീണ്ടും വിമർശിക്കപ്പെടുകയാണ്.
മൂന്നു മാസത്തെ ശമ്പളം നൽകി, ഡിസംബർ 31 വരെയുള്ള എക്‌സ്പീരിയൻ സ് സർട്ടിഫിക്കറ്റോടെ ഈ നഴ്‌സുമാർ പുറത്താക്കപ്പെടുമ്പോൾ കേരളത്തിൽ ഇനി ജോലി ചെയ്യാനുള്ള അവരുടെ തൊഴിൽ സാധ്യത തന്നെയാണ് ഇല്ലാതെയാകുന്നത്. ഭാരത് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 7 മുതൽ തുടങ്ങിയ സമരം പിൻ വലിച്ചത് ഒത്തുതീർപ്പിലൂടെയല്ല. നാണം കെട്ട് നേഴ്‌സുമാർക്കായി രംഗത്തുവന്ന സംഘടന മുട്ട് മടക്കുകയായിരുന്നു. പിരിച്ചുവിടപ്പെട്ട ഒരു നേഴ്‌സിനേ പോലും തിരികെ എടുക്കില്ല. സമരം നടത്തിയത് എന്താനാണോ ആ ആവശ്യം മുളയിലേ ആശുപത്രി മാനേജ്‌മെന്റ് മുളയിലേ നുള്ളി കളഞ്ഞു. മാത്രമല്ല സർക്കാർ തീരുമാനിച്ച സ്‌കെയിൽ വേതനം നടപ്പാക്കിയില്ല. അവിടെയും യു.എൻ.എ മുട്ടുകുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

34 ഓളം വരുന്ന ദിവസം കോട്ടയത്തേ പെരുവഴിയിൽ ഉറക്കം കളഞ്ഞും സമരം നടത്തിയ നേഴ്‌സുമാർ വഞ്ചിക്കപ്പെട്ടു. ചതിക്കപ്പെട്ടു. ഒന്നും അവർക്ക് നേടാനായില്ല. മഴ നനഞ്ഞതും, വെയിൽ കൊണ്ടതും വെറുതേ. ഈ സമരത്തിന്റെ പേരിൽ ലോകത്താകമാനം പ്രചരണം നടത്തിയതും പിരിവെടുത്തതും ചതിയായി പോയി. പണം സമരത്തിനായി സംഭാവന നടത്തിയവരും വഞ്ചിതരായി.

പിരിച്ചു വിട്ട ആരേയും ജോലിയിൽ തിരിച്ചു പ്രേവശിക്കാൻ സാധിക്കില്ല എന്നത് വളരെ വേദനാജനകമായ വസ്തുതയാണ് നിലവിൽ ഉള്ളത്. ഇതാണ് സത്യം. സമരം ആശുപത്രി മാനേജ്‌മെന്റിനു മുന്നിൽ അടിയറവ് വയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൻ ആരോപണം ഉയരുന്നുണ്ട്. സമരം ജയിക്കാതെ സമരത്തിൽ നിന്നും പിൻ മാറിയതിന്റെ കാരണം വ്യക്തമല്ല. ആശുപത്രി അധികൃതരുമായി നടത്തിയ ഒത്തു തീർപ്പിൽ കോടികൾ മറിഞ്ഞതായും വിമർശനം ഉയരുന്നു.ചുരുക്കത്തിൽ ഓരോ നേഴ്‌സ് സമരത്തിനും പിന്നിൽ മാലാഖമാർ ചതിക്കപ്പെടുകയാണ്. സമരക്കാരിൽ ചിലർ പന പോലെ വളരുന്നു എന്നും വിമർശനം ഉയരുന്നു.

നേഴ്‌സുമാർക്ക് 3 മാസത്തേ വേതനം നല്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിസംബർ 31വരെയുള്ള എക്‌സ്പീരിയൻസ് സർട്ടിഫികറ്റും നല്കി എല്ലാവരേയും ഒഴിവാക്കും. അതായത് സമരം നടത്തിയവർ ഇനി ആശുപത്രിയിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.എല്ലാവരും ക്‌ളീൻ ഔട്ട്..അവർക്ക് ഡിസംബർ 31വരെയുള്ള എക്‌സ്പീരിയൻസ് സർട്ടിഫികറ്റ് നല്കും എന്ന് പരസ്യമായി പറഞ്ഞതിലൂടെ ജോലിക്ക് ചെല്ലാതെ എക്‌സ്പീരിയൻസ് സർട്ടിഫികറ്റ് നല്കും എന്ന സ്ഥിതിയാണ്. ഇവർ കേരളത്തിലേ മറ്റേത് ആശുപത്രിയിലും ജോലിക്ക് ചെന്നാലും ഇനി പണി കിട്ടില്ല. കാരണം ഭാരത് ഹോസ്പിറ്റലിൽ നിന്നും വന്നു എന്നറിഞ്ഞാൽ ആരും അടുപ്പിക്കില്ല. അതോടെ നേഴ്‌സുമാരുടെ ജീവിതം തകരും.വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫികറ്റ് എന്നത് സോഷ്യൽ മീഡിയയിൽ പോലും ചർച്ചയായി. ഇതാണ് ശരിക്കും കോട്ടയത്ത് നടന്നത്. സമരം ഐതീഹാസികമായി തോല്ക്കുകയും നേഴ്‌സുമാരേ നേതാക്കൾ ആശുപത്രിക്കാർക്ക് ഒടുവിൽ ബലിയാടാക്കുകയും ചെയ്തു. സമരത്തിനു നേതൃത്വം നല്കിയവർക്ക് എന്നും ലാഭവും പബ്ലിസിറ്റിയും ഉണ്ട്. എന്നാൽ സമരം നടത്താൻ ജീവിതം പണയം വയ്ച്ച് ഇറങ്ങിയവരെ ഈ വിധം തകർത്തതിനെതിരേ രൂക്ഷമായ വിമർശനം ഉയരുന്നു.

യു.എൻ.എ നേതാക്കൾക്ക് പങ്കുള്ള യു.കെയിലേ 300 കോടിയുടെ വ്യാജ റിക്രൂട്ട്‌മെന്റ് വിവരങ്ങൾ പുറത്തുവന്നിട്ടും ഇനിയും പ്രതികരണം പുറത്തുവന്നില്ല. യു.കെയിലേ ഒരു ലൈസൻസ് നഷ്ടപെട്ട മലയാളിയുടെ ഏജൻസി, ബ്രിട്ടീഷ് മലയാളി എന്ന വെബ്‌സൈറ്റ്,   എന്നിവരാണ് വ്യാജ റിക്രൂട്ട്‌മെന്റിനു പിന്നിൽ എന്ന് യു.കെ പത്രങ്ങൾ റിപോർട്ട് ചെയ്യുന്നു. ഈ കറക്കു കമ്പിനിക്ക് കേരളത്തിൽ നിന്നും 10000 ത്തോളം നേഴ്‌സുമാരേ സംഘടിപ്പിച്ച് തട്ടിപ്പിനായി ഈ സംഘത്തേ ഏല്പ്പിക്കുന്നത് യു.എൻ.എ എന്ന കണ്ണിയാണ്. യു.എൻ.എയുമായി ബന്ധപ്പെട്ട് യു.കെയിൽ നടന്ന ചർച്ചകളാണിത്. എന്നാൽ യു.എൻ.എ പ്രതികരിച്ചിട്ടില്ല. യു.കെയിലേ മാറിയ നിയമ പ്രകാരം ഐ.ഇ.എൽ.ടി.എസ് ആവശ്യമില്ല. യോഗ്യതയുള്ള ഏതൊരു നേഴ്‌സിനും യു.കെയിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കാൻ ഒരു രൂപ പോലും കമ്മീഷനും കോഴയും നല്‌കേണ്ട. തീർത്തും സൗജന്യമായ നടപടികൾ 10 ലക്ഷം വാങ്ങി അനർ ഹരായ നേഴ്‌സുമാരേ വഞ്ചിക്കാനാണ് വൻ തട്ടിപ്പ് ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണങ്ങൾ നടത്തുന്ന വിദഗ്ദൻ കൂടിയാണ് സോഷ്യൽ മീഡിറ്റ ആക്ടിവിസ്റ്റ് ജസ്റ്റിൻ ജോർജ്. അദ്ദേഹം നേഴ്‌സുമാരുടെ സമരത്തിലെ തട്ടിപ്പുകൾ നേരത്തേ മുതൽ പുറത്തുകൊണ്ടുവരുന്നതാണ്, എന്നാൽ അദ്ദേഹത്തേ വ്യക്തി ഹത്യ ചെയ്യുകയായിരുന്നു. ജസ്റ്റിൻ ജോർജ്ജ് കോട്ടയത്തേ സമരത്തിൽ യു.എ.അ നേഴ്‌സുമാരേ വഴിയാധാരം ആക്കി എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം കൂടി വായിക്കുക.

”ജാസ്മിൻ ഷായുടെ ലൈവ് കണ്ടു, നഴ്‌സുമാർക്ക് ഡിസംബർ 31 കഴിഞ്ഞു ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തീരെ താല്പര്യം ഇല്ലാത്തതിനാൽ ഡിസംബർ 31 വരെയുള്ള എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങിച്ചു ജോലിയിൽ നിന്നും പിരിയും. ഹോസ്പിറ്റൽ മാനേജ്മെന്റുമായി അടുപ്പം ഉള്ള ആൾക്കാർ പറയുന്നത് ഒരു ദിവസത്തേക്ക് പോലും ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ സമരം ചെയ്ത നഴ്‌സുമാരെ അനുവദിക്കില്ല എന്നാണ്. സത്യം എന്താണെന്ന് 2-3 ദിവസത്തിനുള്ളിൽ എന്തായാലും അറിയാം. കോൺട്രാക്ട് അനുസരിച്ചു ലേബർ കോർട്ടിൽ പോയാൽ പോലും ആ നഴ്‌സുമാരെ തിരിച്ചെടുക്കാൻ സാധിക്കില്ല അതിനാലാണ് ഇങ്ങനെ ഒരു എഗ്രിമെന്റിന് സമ്മതിച്ചതെന്നാണ് ജാസ്മിൻ ഷാ ഇപ്പോൾ  പറയുന്നത്.

പിന്നെ ഇത്രയും കാലം എന്ത് കോപ്പാണ് താനും തന്റെ കൂട്ടാളികളും പറഞ്ഞു കൊണ്ടിരുന്നത് ? ആ പാവപെട്ട പെൺപിള്ളേരെ തെറ്റിദ്ധരിപ്പിച്ചു രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കോട്ടയത്തെ റോഡിന്റെ സൈഡിൽ ഇരുത്തിയത് ഇതിനെ കുറിച്ചൊന്നും അന്വേഷിക്കാതെ ആണോ ? നാട്ടുകാർക്ക് മുഴുവൻ അറിയാവുന്ന ജോലി ചെയ്യാതെ കിട്ടിയ ഈ കള്ള എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊണ്ട് ഈ നഴ്‌സുമാർക്ക് ഇനി എവിടെയെങ്കിലും ജോലി കിട്ടുമോ ? UNA സംരക്ഷിക്കുമെന്ന് വലിയ വായിൽ പറയുന്നുണ്ട്, നിന്റെയൊക്കെ കള്ളത്തരം തിരിച്ചറിഞ്ഞ നഴ്‌സുമാർ പണം തരുന്നത് നിർത്തിയാൽ അന്ന് തീരില്ലേ സംരക്ഷണം ? ആരെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും നന്മയുള്ളത് മാത്രമേ നില നിൽക്കുകയുള്ളു, അല്ലാത്തത് ഒക്കെ പന പോലെ വളരുമെങ്കിലും വലിയ താമസം ഇല്ലാതെ തകർന്ന് വീഴുക തന്നെ ചെയ്യും.’

Top