കോലഴി കൊട്ടേക്കാട് നിയമവിരുദ്ധമായി ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന മദ്യവില്‍പ്പന ശാലയ്ക്ക് കാവല്‍ നില്‍ക്കുന്ന പോലീസിനെതിരെ നടപടി സ്വീകരിക്കണം : അനില്‍ അക്കര

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കോലഴി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍, ചിറയത്ത് കോന്നിക്കര ജോസ് മകന്‍ ആന്റോ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും, കൊട്ടേക്കാട് കര്‍ഷക നഗറില്‍ നിര്‍മ്മിച്ചിട്ടുള്ളതും, ഗ്രാമപഞ്ചായത്ത് വാണിജ്യ ആവശ്യത്തിന് 381/a, 381/b എന്നീ നമ്പറുകള്‍ നല്‍കിയിട്ടുള്ളതുമായ കെട്ടിട മുറികളില്‍ കേരള പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് (അപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ ചട്ടങ്ങള്‍) പ്രകാരം ലൈസന്‍സ് ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭ്യമായിട്ടില്ലാത്തതാണ്.ബഹു. ഹൈക്കോടതിയുടെ വിധി അനുസരിച്ച് ഇതേ സ്വഭാവത്തില്‍ ഗുരുവായൂര്‍ പോലീസ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലയ്ക്ക് ഗുരുവായൂര്‍ നഗരസഭ മേല്‍ സൂചിപ്പിച്ച d&o ലൈസന്‍സ് നല്‍കാത്തതിനാല്‍ വില്‍പ്പനശാല അടച്ചു പൂട്ടുകയും ചെയ്തിട്ടുള്ളതാണ്.
ബഹു. ഹൈക്കോടതിയുടെ വിധിയും പഞ്ചായത്തീരാജ് നിയമവും അനുസരിച്ച് d&o ലൈസന്‍സ് ഇല്ലാത്ത ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന നിയമം അറിഞ്ഞുകൊണ്ടു തന്നെയാണ് മേല്‍ സൂചിപ്പിച്ച സ്വകാര്യ വ്യക്തിയും ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതരും നിയമവിരുദ്ധമായി ഇന്ന് വൈകിട്ട് പോലീസ് കാവലില്‍ വിദേശമദ്യ വില്‍പ്പനശാല ആരംഭിക്കുകയും d&o ലൈസന്‍സ് ഇല്ലാത്ത സ്ഥലത്ത് മദ്യം സൂക്ഷിക്കുയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ചും ആക്ട് ലംഘിച്ചതിന് ഇന്ത്യന്‍ ക്രിമിനല്‍ നടപടിയനുസരിച്ചും ഈ വ്യക്തിയും ബിവറേജസ് കോര്‍പ്പറേഷനും കുറ്റകാരാണ്. അതിനാല്‍ ഇവര്‍ക്കെതിരെ കേസ്സെടുത്ത് നടപടി സ്വീകരിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.
മാത്രമല്ല കേരള പഞ്ചായത്തീരാജ് ആക്ട് സെക്ഷന്‍ 252 പ്രകാരം കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ പെട്ട പ്രദേശത്ത് നടക്കുന്ന ഈ നിയമലംഘനം വിയ്യൂര്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് രേഖാമൂലം നല്‍കിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്സെടുക്കുകയാണ് വിയ്യൂര്‍ പോലീസ് ചെയ്തിട്ടുള്ളത്. ആയതുകൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്ന ടി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 1960 ലെ പോലീസ് ആക്ട് സെക്ഷന്‍ 41 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.

Latest
Widgets Magazine