അമിത ലൈംഗികാസക്തിയെ തുടര്‍ന്ന് മരുമകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അമ്മാവന് 46 വര്‍ഷത്തെ തടവ് ശിക്ഷ  

 

സിഡ്‌നി: ലൈംഗികാസക്തിയെ തുടര്‍ന്ന് മരുമകളെ ക്രൂരമായ പീഡനത്തിനിരയാക്കിയതിന് ശേഷം കൊലപ്പെടുത്തിയ അമ്മാവന് 46 വര്‍ഷത്തെ തടവ് ശിക്ഷ. ആസ്‌ട്രേലിയയിലെ സിഡ്‌നി  സ്വദേശിയായ ഡെറെക്ക് ബാരറ്റിനാണ് കോടതി ഈ ശിക്ഷ വിധിച്ചത്. കുറഞ്ഞത് 2050 ന് ശേഷം മാത്രമേ ഇയാള്‍ക്ക് ഇനി ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഇത് കൂടാതെ ശിക്ഷാ കാലയളവിലെ 34 വര്‍ഷങ്ങളും ആറ് മാസവും ഡെറക്ക് ജയിലിനുള്ളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കഴിഞ്ഞ ആഗസ്ത് 24 നാണ് ഡെറക്ക് തന്റെ മരുമകളായ ചൈനീസ് സ്വദേശിനി മെങ്‌മെയ് ലെങിനെ വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്. തന്റെ ആന്റിയുടെയും അമ്മാവന്റെയും കൂടെ താമസിച്ച് കോളജ് പഠനം പൂര്‍ത്തിയാക്കുവാനായിരുന്നു മെങ്‌മെയ് ലെങ് ഇവരുടെ വീട്ടില്‍ താമസിച്ച് വന്നിരുന്നത്.ആഗസ്ത് 22 ന് രണ്ട് ദിവസത്തേക്കായി ആന്റി പുറത്ത് പോയ സമയം അമ്മാവനായ ഡെറെക്ക് ലെങിന്റെ മുറിയിലെത്തി. ഉറങ്ങികിടക്കുന്ന ലെങ് അറിയാതെ പെണ്‍കുട്ടിയുടെ  ശരീരത്തിന്റെ പല മോശം ചിത്രങ്ങളും തന്റെ മൊബൈലില്‍ പകര്‍ത്തി. ഇതറിഞ്ഞ ലെങ് ഒച്ചവെച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ  ഇയാള്‍ ശാരീരികമായി  പീഡിപ്പിക്കുകയും കഴുത്ത് മുറിച്ച്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി വീട്ടില്‍ നിന്നും 100 കിമി അകലെയുള്ള പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്നും കടലിലേക്ക് വലിച്ചെറിഞ്ഞു. കടല്‍ തീരം സന്ദര്‍ശിക്കാന്‍ വന്ന വിനോദ സഞ്ചാരികളാണ് ഈ മൃതദേഹം ആദ്യം കണ്ടെത്തി പൊലീസില്‍ അറിയിച്ചത്. അത്യന്തം മൃഗീയവും പൈശാചികവുമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും അതുകൊണ്ട് തന്നെ ഡെറക്ക് മാപ്പര്‍ഹിക്കുന്നില്ലെന്നും സിഡ്‌നി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ഗർഭം അലസാൻ സാധ്യത ഉള്ളതിനാൽ പാടില്ലെന്ന് ഉപദേശിച്ചു; ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടുമെത്തിയപ്പോൾ ലൈംഗിക ബന്ധം നടന്നുവെന്ന് ഡോക്ടർ കണ്ടെത്തി; ഗൈനക്കോളജിസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ കുടുങ്ങിയത് വൈദ്യുത ബോർഡിലെ മസ്ദൂർ പ്രവീൺ; കാട്ടക്കടയിൽ ബലാത്സംഗ വീരൻ കുടുങ്ങിയത് ഇങ്ങനെ ‘കുടിവെള്ളം പോലും തരാതെ തന്നെ തടവിലാക്കിയിരിക്കുകയാണ്’;ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഭാര്യയും കുഞ്ഞുമുള്ള 17 കാരന്‍ അറസ്റ്റില്‍ ബലാത്സംഗക്കേസിലെ പ്രതിയെ എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ വൈറല്‍ രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച സംഭവം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍; പീഡിപ്പിച്ചത് മാതാവിന്റെ അറിവോടെ…
Latest
Widgets Magazine