കണ്ണൂരില്‍ പ്രകൃതി വിരുദ്ധ പീഡനം:രണ്ട്‌ കച്ചവടക്കാര്‍ അറസ്‌റ്റില്‍

പേരാവൂര്‍:നാലാം ക്ളാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയതിന്‌ രണ്ട്‌ പേരെ പേരാവൂര്‍ എസ്‌.ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റു ചെയ്‌തു.കല്ലുമുതിരക്കുന്ന്‌ സ്വദേശി ചെറുമുട്ടില്‍ നാരായണന്‍ നായര്‍ എന്ന അപ്പു(52) തൊണ്ടിയില്‍ സ്വദേശി തെക്കേക്കൂറ്റ്‌ സോജന്‍(53) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌,ഇവരെ തലശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ നടപടി.സി.പി.എം അനുഭാവിയായ അപ്പു തോണ്ടിയില്‍ അശ്വതി ബേക്കറി എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

Top