ഉണ്ണിക്കണ്ണനെ ആലിലയില്‍ കെട്ടിയിട്ടു; കേസെടുത്തേക്കും; സംഭവം കണ്ണൂരില്‍

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ഷോഷയാത്രയിലെ ഞെട്ടിക്കുന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കാന്‍ സാധ്യത. പയ്യന്നൂരിലാണ് സംഭവം നടന്നത്. മൂന്നു വയസ് മാത്രം പ്രായമുള്ള കുട്ടിയെ ആലിലയില്‍ കെട്ടിയിട്ടതാണ് സംഭവം. മണിക്കൂറുകളോളം കുട്ടിയെ ആലിലയുടെ രൂപത്തിലുള്ള ടാബ്ലോ ടെന്റില്‍ കിടത്തി കെട്ടിയിടുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീകാന്ത് ഈ ഫോട്ടോയോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. പൊള്ളുന്ന വെയിലിലാണ് കുട്ടിയെ മണിക്കൂറുകളോളം ആലിലയില്‍ കെട്ടിയിട്ടത്. പ്രതിമയാണെന്നാണ് ആദ്യം താന്‍ കരുതിയതെന്നും എന്നാല്‍ കാല്‍ അനങ്ങുന്നത് കണ്ടതോടെയാണ് ജീവനുള്ള കുട്ടിയാണ് തിരിച്ചറിഞ്ഞതെന്നും ശ്രീകാന്ത് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇതിനെക്കുറിച്ച് പരാതി പറയാന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ താന്‍ വിളിച്ചിരുന്നതായും എന്നാല്‍ അവരുടെ ഭാഗത്തു നിന്നും മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശ്രീകാന്ത് കുറിപ്പില്‍ പറയുന്നു. കുട്ടിക്കോ, രക്ഷിതാക്കള്‍ക്കോ പരാതിയുണ്ടോയെന്നായിരുന്നു അവരുടെ ചോദ്യമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine