യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ദലിത് നേതാവ് സാവിത്രി ബായി ഫുലെ പാര്‍ട്ടി വിട്ടു

ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ യുപിയില്‍ ബിജെപിക്ക കനത്ത തിരിച്ചടി. ദലിത് നേതാവും ബിജെപി എംപിയുമായ സാവിത്രി ബായി ഫുലെയാണ് ബിജെപി വിട്ടത്. ഡോ. അംബേദ്കറുടെ അനുസ്മരണ വര്‍ഷിക ദിനമായ ഇന്നാണ് സാവിത്രി ബായി രാജി പ്രഖ്യാപിച്ചത്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സാവിത്രിയുടെ രാജി.

ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനത്തിലാണ് ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് താന്‍ രാജിവെക്കുകയാണെന്ന് സാവിത്രി അറിയിച്ചത്. ദലിതുകള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെ വലിയ ഗൂഢാലോചനയാണ് ബി ജെ പി സര്‍ക്കാര്‍ നടത്തുന്നെന്നും, അതിനാലാണ് ബി ജെ പി വിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ ബഹറായീച്ച് മണ്ഡലത്തെയാണ് സാവിത്രി പ്രതിനിധീകരിക്കുന്നത്.

താനൊരു സാമൂഹികപ്രവര്‍ത്തകയാണ്, ദലിതുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ബി ജെ പി ദലിത് സംവരണത്തിനു വേണ്ടി യാതൊന്നും ചെയ്യുന്നില്ല- സാവിത്രി ആരോപിച്ചു. ലഖ്നൗവില്‍ ജനുവരി 23ന് മെഗാ റാലി സംഘടിപ്പിക്കുമെന്നും സാവിത്രി ന്യൂസ് 18 നോടു വ്യക്തമാക്കി. ദലിത് വിഷയങ്ങളില്‍ ബിജെപിയുടെ സമീപനങ്ങളെ വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു സാവിത്രി. സാവിത്രയോടൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം ദലിതരും ബിജെപിക്ക് എതിരായിരിക്കുകയാണ്.

Latest