യു​പി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള സീ​റ്റി​ല്‍ ത​ട്ടി സ​ഖ്യം ഉ​ല​യു​ന്നു

ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതകള്‍ക്കു മങ്ങലേല്‍ക്കുന്നു. സീറ്റ് വിഭജനത്തില്‍ തട്ടിയാണ് സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയത്. അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കോണ്‍ഗ്രസിന് 100 സീറ്റുകളാണ് അഖിലേഷ് വാഗ്ദാനം ചെയ്തത്. എന്നാല്‍ 120 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതു നല്‍കിയാല്‍ എസ്പിയുടെ 234 സിറ്റിംഗ് എംഎല്‍എമാര്‍ക്കുപോലും സീറ്റ് നല്‍കാനാവില്ലെന്നും ഇത് നടക്കാത്ത കാര്യമാണെന്നും എസ്പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസ് സഖ്യസാധ്യതകളെ തകര്‍ക്കുകയാണെന്നും ഇതിലൂടെ ബിജെപിയെ ശക്തിപ്പെടുത്തുകയാണെന്നും നരേഷ് അഗര്‍വാള്‍ ആരോപിച്ചു. എന്നാല്‍ എസ്പിയുമായുള്ള സഖ്യസാധ്യത ഇല്ലാതായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ പറഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top