നിസ്‌കരിക്കുന്നത് സമുദായ സ്പര്‍ദ്ദ ഉണ്ടാക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലിസ്; നിസ്‌കരിച്ച കുറ്റത്തിന് അഞ്ച് പേര്‍ക്കെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നു. യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് മേല്‍ അപ്രതീക്ഷിത വിലക്കെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. നിസ്‌കരിച്ചതിന്റെ പേരില്‍ അഞ്ച് പേര്‍ക്കെതിരെയാണ് യു.പിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

സമുദായിക സ്പര്‍ധ വളര്‍ത്തുന്ന കുറ്റമായി കണക്കാക്കിയാണ് മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള യുവതീയുവാക്കള്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഹാളില്‍ നിസ്‌കരിച്ചതിന്റെ പേരിലാണ് പൊലീസ് നടപടി.

യുപിയിലെ സാകത്പൂര്‍ ഗ്രാമത്തിലാണു സംഭവം സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153ാം വകുപ്പ് ചുമത്തിയാണ് സദ്‌നഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത് അഹ്മദ് അലി, സഹോദരന്‍ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാന്‍ എന്നിവരെയാണ് മതാചാര പ്രകാരം നിസ്‌കരിച്ചതിന് കുറ്റകരമായി കണ്ട് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.

നിസ്‌കരിച്ചത് സമുദായങ്ങളും മതങ്ങളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ കാരണമായി എന്നാണ് പൊലീസ് പറയുന്നത്, നേരത്തെ അഹമദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളില്‍ നിസ്‌കരിക്കുന്നതിനെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഹാള്‍ ഹാളിനെ പള്ളിയാക്കാന്‍ അധികാരമില്ലെന്നും കാട്ടിയായിരുന്നു ഇത്.

അതുകൊണ്ട് തന്നെ ഹാളില്‍ ഇവര്‍ നിസ്‌കരിക്കുന്നത് നിയമലംഘനമാണെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ പറയുന്നത്. ഇതേ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.
എന്നാല്‍ തന്റെ കുടുംബത്തില്‍പ്പെട്ടവരല്ലാതെ മറ്റാരും ഹാളില്‍ നിസ്‌കരിച്ചിട്ടില്ലെന്നാണ് അഹമദലി പറയുന്നത്. തങ്ങളെ തടഞ്ഞതിലൂടെ ഭരണഘടന അവുനദിക്കുന്ന മതസ്വാതന്ത്രത്തെ ലംഘിക്കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കസ്റ്റഡിയിളുള്ളത് ഹിന്ദുക്കള്‍ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നല്‍കി നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരാണെന്നാണ് ഹസന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ അവിനാഷ് കുമാര്‍ ഗൗതം പറയുന്നത്.

Latest