അമ്മയുടെ മൃതദേഹം 44 ദിവസം 54 ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച മകള്‍ അറസ്റ്റില്‍

അമ്മയുടെ മൃതദേഹം നാല്‍പ്പത്തിനാല് ദിവസം സൂക്ഷിച്ച മകളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം ജോ വിറ്റ്‌നി ഔട്ട്‌ലാന്റ് എന്ന 56 വയസ്സുകാരിയാണ് അമ്മ മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അവരുടെ മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കാതെ വീട്ടില്‍ സൂക്ഷിച്ചത്. പോലിസെത്തുമ്പോള്‍ മൃതശരീരം ജീര്‍ണ്ണിച്ച നിലയിലായിരുന്നു നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന ജോയെ ഫെബ്രുവരി 28 ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറയുന്നു

ഡിസംബറിലാണ് ജോയുടെ അമ്മ റോസ്‌മേരി മരിക്കുന്നത്. അമ്മയുടെ മരണ വിവരം ബന്ധുക്കളെയോ, പൊലീസിനെയോ അറിയിക്കാന്‍ ജോ കൂട്ടാക്കിയില്ല. മൃതദേഹം 54 ബ്ലാങ്കറ്റുകളില്‍ പൊതിയുകയും ദുര്‍ഗന്ധം പുറത്തേക്കു വമിക്കാതിരിക്കാനായി 66 ഓളം എയര്‍ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ നിന്നും ലഭിച്ച ഒരു കത്തില്‍ നിന്നാണ് മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചത്. കത്തില്‍ മകള്‍ എഴുതിയിരിക്കുന്നതിങ്ങനെ. ‘സിപിആര്‍ നല്‍കാനുള്ള എന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഡിസംബര്‍ 29 ന് അമ്മ മരിച്ചു. അമ്മയുടെ മൃതശരീരം ബ്ലാങ്കറ്റുകള്‍ക്കടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്’.

സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും പക്ഷേ അമ്മയുടെ മരണം അവര്‍ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാന്‍ കൂട്ടാക്കാത്തതിനു പിന്നിലെ കാരണത്തെക്കുറിച്ചാണ് തങ്ങളിപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

അമ്മയുടെ മരണവിവരം പുറത്തറിഞ്ഞാല്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ജോ ഭയന്നിരുന്നതായും. അതുകൊണ്ടാണ് ഈ 44 ദിവസവും അമ്മയെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ വീടിനുള്ളില്‍ കയറാതിരിക്കാനായി അവര്‍ വീടിന്റെ വാതില്‍ അകത്തു നിന്നു പൂട്ടിയതെന്നും പൊലീസ് പറയുന്നു. ഒടുവില്‍ സംശയം തോന്നിയ ഒരു ബന്ധു വീടിന്റെ ജനാല തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് റോസ്‌മേരിയുടെ മൃതദേഹം കണ്ടെത്തിയതെന്നും അവര്‍ വിശദീകരിക്കുന്നു.

Top