ഇളയ സഹോദരന്റെ മുന്നില്‍ വച്ച് ഏഴ് വയസ്സുകാരിയെ പൊലീസുകാരന്‍ പീഡിപ്പിച്ചു; പത്ത് രൂപ നല്‍കി പ്രലോഭിപ്പിച്ചാണ് ക്രൂരത നടത്തിയത്

ഗ്രേറ്റര്‍ നോയിഡ: ഇളയ സഹോദരന്‍ നോക്കിനില്‍ക്കെ ഏഴു വയസ്സുകാരിയെ 45 വയസ്സുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. 10 രൂപ നല്‍കി പ്രലോഭിപ്പിച്ചാണ് കോണ്‍സ്റ്റബിള്‍ കുട്ടിയെ പീഡിപ്പിച്ചത്. സുഭാഷ് സിങ് എന്ന കോണ്‍സ്റ്റബിളാണ് കുട്ടിയെ പീഡിപ്പിച്ചത്. നിലവില്‍ ഗൗതം ബുദ്ധ് നഗറിലുള്ള സെയില്‍സ് ടാക്‌സ് വിഭാഗത്തില്‍ ഡപ്യൂട്ടേഷനിലാണു സുഭാഷ് ജോലി ചെയ്യുന്നത്.

ബുധനാഴ്ച വൈകുന്നേരം അരമണിക്കൂറോളം കുട്ടിയെ പീഡിപ്പിച്ച സുഭാഷ്, കുട്ടിയുടെ നിലവിളി കേട്ടെത്തിയ ജനക്കൂട്ടത്തെ കണ്ടു രക്ഷപ്പെടുകയായിരുന്നു. വിഷയം പരിഹരിക്കപ്പെട്ടെന്നു കരുതി ഇയാള്‍ വ്യാഴാഴ്ച രാവിലെ വാടകയ്ക്കു താമസിക്കുന്ന ഒരുമുറി വീട്ടില്‍ തിരികെയെത്തി. എന്നാല്‍ കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സംഘടിച്ചെത്തി ഇയാളെ മര്‍ദ്ദിച്ചു. പിന്നീടു പൊലീസിനു കൈമാറി.

പോസ്‌കോ നിയമം അനുസരിച്ചു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു സൂരജ്പുര്‍ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുട്ടിയെ നോയിഡ സെക്ടര്‍ 30ലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത് പച്ചത്തെറിയുമായി സിപിഎം സൈബര്‍ ഗുണ്ടകള്‍: ആര്‍എംപി നേതാവ് കെകെ രമക്കെതിരെ തെറിവിളിയുടെ പെരുമഴ ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പീഡനം:  അറസ്റ്റിലായത് രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍; ഡിവൈഎസ്പിക്കും പങ്കെന്ന് ആരോപണം കസബ വിവാദം: പാർവ്വതിയെ തെറിപറഞ്ഞ ഒരാള്‍ കൂടി അറസ്റ്റില്‍; സഹായത്തിന് ആരുമില്ലാതെ മമ്മൂട്ടി ഫാന്‍സ് എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസൊതുക്കാന്‍ മാതാപിതാക്കള്‍ക്ക് പോലീസ് ഭീഷണി; പീഡനം ഒതുക്കാന്‍ വന്‍ ഇടപെടല്‍; സിഐ മധുസൂദനന്‍ നായര്‍ക്കെതിരെ പരാതിയുമായി പായ്ച്ചിറ നവാസ്
Latest
Widgets Magazine